ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ മഞ്ഞ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മഞ്ഞ ഫംഗസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് പ്രൊഫസർ ഡോ ബിപി ത്യാഗി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയും 45 വയസ് പ്രായവുമുള്ള രോഗിക്കാണ് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധക്ക് പുറമെ മഞ്ഞ ഫംഗസ് ബാധയും സ്ഥിരീകരിച്ചത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരിയെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.
Read more: ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ശസ്ത്രക്രിയ വിജയകരം
പ്രശസ്‌ത ഇഎന്‍ടി സര്‍ജന്‍ ബ്രിജ് പാല്‍ ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്. അലസത, വിശപ്പില്ലായ്‌മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിൻ്റെ ലക്ഷണങ്ങള്‍. മഞ്ഞ ഫംഗസിനുള്ള ഏക ചികിത്സ സ്‌പെക്ട്രം ആൻ്റി ഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പാണ്.
മഞ്ഞ ഫംഗസ് അണുബാധ പ്രധാനമായും ശുചിത്വമില്ലായ്‌മ മൂലമാണ് പിടിപെടാന്‍ കാരണമാകുന്നതെന്ന് വിദഗ്‌ധര്‍ പറയുന്നു. ബാക്‌ടീരിയയുടെയും ഫംഗസിൻ്റെയും വളര്‍ച്ച തടയാന്‍ പഴയ ഭക്ഷണങ്ങളും മാലിന്യങ്ങളും എത്രയും വേഗം നീക്കംചെയ്യുക. തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും രോഗത്തിന് ഇടയാക്കും. വീടുകളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ പരമാവധി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അതേസമയം മഞ്ഞ ഫംഗസ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ എൻകെ ഗുപ്‌ത പറഞ്ഞു.