അമൃത്‌സര്‍ : വിമാനത്തിൽ യാത്ര ചെയ്യുക എന്നതിനൊപ്പം ഭൂരിഭാഗം ആളുകളിലും ഉള്ള മറ്റൊരു ആഗ്രഹമാണ് അതില്‍വച്ച് ഭക്ഷണം കഴിക്കുക എന്നത്. എന്നാൽ വിമാനത്തിൽ കയറാനും ഭക്ഷണം കഴിക്കാനും ചുരുങ്ങിയത് 1000 രൂപയെങ്കിലും ഒരാൾക്ക് ചെലവാകും. എന്നാൽ ആ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ കോടികൾ മുടക്കി അമൃത്‌സറിലെ മനൻവാലയിൽ വിമാന റെസ്റ്റോറന്‍റ് ഒരുക്കിയിരിക്കുകയാണ് അമൃത്‌സര്‍ സ്വദേശിയും വ്യവസായിയുമായ ഗുർജോത് സിങ്.
90 ആളുകൾക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന തരത്തിലാണ് വിമാനം നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ വന്ന് വിമാനത്തിൽ കയറുന്നതുപോലെ ആളുകൾക്ക് തോന്നിക്കാൻ ബോർഡിങ് പാസ്, ചെക്ക്-ഇന്‍ എന്നിവ തയാറാക്കിയിട്ടുണ്ട്.
വിഐപികൾക്കായി മാത്രമല്ല, സാധാരണക്കാർക്കുകൂടി വേണ്ടിയാണ് വിമാന മാതൃകയിൽ റെസ്റ്റോറന്‍റ് നിർമിച്ചതെന്ന് ഗുർജോത് സിങ് പറയുന്നു. നേരത്തെ, ലുധിയാനയിലും ഹവായ് അദ്ദ എന്ന പേരിൽ വിമാന റസ്റ്റോറന്‍റ് പ്രവർത്തനം ആരംഭിച്ചിരുന്നു.