മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കൊവിഡ് പരിശോധന വ്യാപകമാക്കി. മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് വ്യാപകമാക്കി. പരിശോധനയിൽ സഹകരിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാഗ്‌പൂരിൽ ലോക്ക് ഡൗൺ മാർച്ച് 31വരെ നീട്ടി.