ETV Bharat / bharat

Aditya L1 all set to launch : ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഇന്ന് കുതിച്ചുയരും, വിക്ഷേപണം രാവിലെ 11:50 ന്, ഉറ്റുനോക്കി രാജ്യം

Solar Mission Aditya L1 will Launh Today ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്ന് ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ 1 ഇന്ന് പറന്നുയരും

Aditya L1  Aditya L1 all set to launch  Solar Mission  Solar Mission Aditya L1  Aditya L1 payloads  ISRO  VELC  ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ 1  ആദിത്യ എൽ 1  സൂര്യ ദൗത്യം  ആദിത്യ എൽ 1 പേലോഡുകൾ  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന  ഐഎസ്ആർഒ  ആദിത്യ എൽ 1 വിക്ഷേപണം
Aditya L1 all set to launch
author img

By ETV Bharat Kerala Team

Published : Sep 2, 2023, 8:05 AM IST

Updated : Sep 2, 2023, 11:48 AM IST

ബെംഗളൂരു : സൂര്യനെ പഠിക്കാൻ ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ (India's First Solar Mission) ആദിത്യ എൽ 1 (Aditya L1) ഇന്ന് കുതിച്ചുയരും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 11:50 നാണ് വിക്ഷേപണം. വിക്ഷേപണ റിഹേഴ്‌സലും പേടകത്തിന്‍റെ പരിശോധനയും പൂർത്തിയായതോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (Indian Space Research Organization) രാജ്യത്തിന്‍റെ ആദ്യ സൂര്യ ദൗത്യത്തിന് സജ്ജമായി കഴിഞ്ഞു.

പിഎസ്‌എൽവി സി57 (PSLV C57) റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. സൂര്യനെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഏഴ്‌ വ്യത്യസ്‌ത പേലോഡുകളാണ് (Payloads of Aditya L1) പേടകത്തിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കുകയും മറ്റ് മൂന്ന് പേലോഡുകൾ പ്ലാസ്‌മയുടെയും കാന്തികക്ഷേത്രങ്ങളുടെ ഇൻ-സിറ്റു പാരാമീറ്ററുകൾ അളക്കുകയും ചെയ്യും.

  • Here is the brochure: https://t.co/5tC1c7MR0u

    and a few quick facts:
    🔸Aditya-L1 will stay approximately 1.5 million km away from Earth, directed towards the Sun, which is about 1% of the Earth-Sun distance.
    🔸The Sun is a giant sphere of gas and Aditya-L1 would study the… pic.twitter.com/N9qhBzZMMW

    — ISRO (@isro) September 1, 2023 " class="align-text-top noRightClick twitterSection" data=" ">

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (SUIT), സോളാർ ലോ എനർജി എക്‌സ്‌ -റേ സ്‌പെക്‌ട്രോമീറ്റർ (SoLEX), ഹൈ എനർജി എൽ1 ഓർബിറ്റിങ് സ്‌പെക്‌ട്രോമീറ്റർ (HEL1OS), പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ആദിത്യ സോളാർവിൻഡ് ആൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്‍റ് (ASPEX), മാഗ്‌നെറ്റോമീറ്റർ (MAG) എന്നിവയാണ് ഈ ഏഴ്‌ പേലോഡുകൾ. ഇന്നലെ ഉച്ചോടെയാണ് ആദിത്യ എൽ 1 ന്‍റെ കൗൺഡൗൺ ആരംഭിച്ചത്.

  • 🚀PSLV-C57/🛰️Aditya-L1 Mission:

    The launch of Aditya-L1,
    the first space-based Indian observatory to study the Sun ☀️, is scheduled for
    🗓️September 2, 2023, at
    🕛11:50 Hrs. IST from Sriharikota.

    Citizens are invited to witness the launch from the Launch View Gallery at… pic.twitter.com/bjhM5mZNrx

    — ISRO (@isro) August 28, 2023 " class="align-text-top noRightClick twitterSection" data=" ">

ആദിത്യ എൽ 1 ലെ ഏറ്റവും വലുതും ഏറ്റവും പ്രധാനപ്പെട്ടതുമായ പേലോഡാണ് വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ്. ഐഎസ്ആർഒയുമായി (ISRO) സഹകരിച്ച് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ആണ് വിഇഎൽസി വികസിപ്പിച്ചെടുത്തത്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള യാത്രയിൽ 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്‍റ് 1 ന് (L1) ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ 1 സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. സൗര അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന ചൂട്, ഇത് ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ പഠിക്കുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.

  • PSLV-C57/Aditya-L1 Mission:
    The 23-hour 40-minute countdown leading to the launch at 11:50 Hrs. IST on September 2, 2023, has commended today at 12:10 Hrs.

    The launch can be watched LIVE
    on ISRO Website https://t.co/osrHMk7MZL
    Facebook https://t.co/zugXQAYy1y
    YouTube…

Also Read : Aditya L1 Seven Payloads സൂര്യനെ പഠിക്കാനൊരുങ്ങി ആദിത്യ എൽ 1; കരുത്തായി കൂട്ടിന് ഏഴ് പേലോഡുകളും

നാല് മാസമാണ് ഭൂമിയിൽ നിന്നും പേടകം ലക്ഷ്യസ്ഥാനത്തെത്താൻ പ്രതീക്ഷിക്കുന്ന സമയം. നാല് തവണയായി പേടകം ഭ്രമണപഥം ഉയർത്തും. സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കുകയാണ് ഈ പ്രത്യേക ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്തതിലൂടെ ശാസ്‌ത്രജ്ഞർ ലക്ഷ്യമിടുന്നത്.

Last Updated : Sep 2, 2023, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.