ന്യൂഡൽഹി: പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലും ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലും തുറമുഖം തുറക്കുന്നതിനായി ഇടപെടണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി. അതിർത്തി പ്രദേശങ്ങളിലെ ദരിദ്രരും തൊഴില്‍രഹിതരുമായ യുവാക്കളെ വ്യാപാരത്തിലേക്ക് നയിക്കാന്‍ ഇത് ഇടയാക്കുമെന്നും അദ്ദേഹം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി തൊഴില്‍രഹിതരായ യുവാക്കളെ വിവിധ സംഘങ്ങള്‍ പ്രലോഭിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മുർഷിദാബാദിലും ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലും ഒരു ലാൻഡ് പോർട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് 2021 ജൂൺ 30-ലെ എന്‍റെ കത്ത് ദയവായി ഓർക്കുക. ബംഗ്ലാദേശുമായി ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തികളിലൊന്നാണ് മുർഷിദാബാദ് പങ്കിടുന്നത്.
'നാടിന്‍റെ വളര്‍ച്ചയ്‌ക്ക് തുറമുഖം സാഹചര്യമൊരുക്കും'
ഈ ജില്ലയില്‍ നിന്നും രാജ്ഷാഹി ജില്ലയിലും നിന്നുമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ അതിർത്തിയുടെ ഇരുവശത്തും താമസിക്കുന്നു. ഇന്ത്യയിലെ മുർഷിദാബാദ് ജില്ലയുടെ കീഴിലുള്ള ജലാംഗി ബ്ലോക്കിലെ കക്‌മാരിയിലും ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലെ ചാർഘട്ടിലും കരതുറമുഖം തുറക്കുന്നത് വലിയ സാധ്യതകള്‍ സൃഷ്‌ടിക്കും.
രാജ്യത്തെ ജലാംഗിയ്ക്കും ബംഗ്ളാദേശിലെ രാജ്ഷാഹി ജില്ലയ്ക്കും ഇടയിൽ പദ്‌മ നദിയ്ക്ക് കുറുകെയുള്ള റോഡുബന്ധം സാമ്പത്തിക മാറ്റത്തിന് ഇടനല്‍കും. ഇരു രാജ്യങ്ങളുടെയും പ്രത്യേകിച്ച് മുർഷിദാബാദ് ജില്ലയുടെയും വളർച്ചയ്‌ക്ക് ഇതുകാരമാകും. കള്ളക്കടത്തുകാര്‍ എന്ന് വിളിക്കപ്പെടുന്നവരെ നിയമപരമായ വ്യാപാരിയാക്കി മാറ്റാന്‍ സാഹചര്യമൊരുക്കും.
ALSO READ: ഇനിയും ആളിക്കത്തും എണ്ണവില ; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു