ETV Bharat / bharat

Covid Vaccine For Children | Adar Poonawalla '6 മാസത്തില്‍ കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍'; പ്രഖ്യാപനവമായി അദാർ പൂനാവാല

Covid Vaccine For Children | ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന വ്യവസായ കോൺഫറൻസിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനാവാലയുടെ പ്രഖ്യാപനം.

Poonawalla on COVID vaccine for children  Serum Institute launch children COVID vaccine  vaccine for children  കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍  കൊവോവാക്‌സ് വാക്‌സിന്‍ പരീക്ഷണം  കുട്ടികള്‍ക്ക് വാക്‌സിന്‍ പുറത്തിറക്കുമെന്ന് അദാർ പൂനാവാല
'6 മാസത്തിനുള്ളിൽ കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍'; പ്രഖ്യാപനവമായി അദാർ പൂനാവാല
author img

By

Published : Dec 14, 2021, 5:56 PM IST

ന്യൂഡൽഹി: അടുത്ത ആറ് മാസത്തിൽ കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌.ഐ.ഐ). കമ്പനി സി.ഇ.ഒ അദാർ പൂനാവാലയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന വ്യവസായ കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൊവോവാക്‌സ്' എന്ന വാക്‌സിൻ പരീക്ഷണത്തിലാണ്. ഇത് മൂന്ന് വർഷം വരെ കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും അദാർ പൂനാവാല പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഗുരുതരമായ അസുഖങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഭാഗ്യവശാൽ കുട്ടികളുടെ കാര്യത്തില്‍ പരിഭ്രാന്തിയില്ല. എന്നിരുന്നാലും, ആറ് മാസത്തിനുള്ളിൽ ഞങ്ങൾ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് ഒരു വാക്‌സിന്‍ പുറത്തിറക്കും.

ALSO READ: Assam Manohari Gold Tea | ഒരു കിലോയ്ക്ക് ഒരു ലക്ഷം...!; റെക്കോഡിട്ട് അസം 'മനോഹരി ഗോള്‍ഡ് ടീ'

ഇന്ത്യയിൽ ഇതിനകം ലൈസൻസുള്ള രണ്ട് വാക്‌സിന്‍ കമ്പനികൾ ഉണ്ട്. അവയുടെ വാക്‌സിനുകൾ ഉടൻ ലഭ്യമാകും. കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കേണ്ടതുണ്ട്. ഇത് ഒരു ദോഷവുമുണ്ടാക്കുകയില്ല. വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദാർ പൂനാവാല വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.