ETV Bharat / bharat

5 ജി സ്പെക്ട്രം : ലേലത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

author img

By

Published : Jul 10, 2022, 10:31 PM IST

5ജി ലേലം ജൂലൈ 26ന് ; ടെലികോം സ്പെക്ട്രം മേഖലയിലേക്ക് കടന്നുകയറാന്‍ അദാനി ഗ്രൂപ്പ്

ടെലികോ സ്പെക്ട്രം ലേലം  5 ജി സ്പെക്ട്രം ലേലം  5 ജി ലേലം  അദാനി ഗ്രൂപ്പ് സ്പെക്ട്രം ലേലത്തിന്  Adani Group planning to enter telecom spectrum race  5 G Spectrum
5 ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി : ടെലികോം സ്പെക്ട്രം ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ ഭാരതി മിത്തലിനും പുറമെ അദാനി കൂടി ലേലത്തിനിറങ്ങുകയാണ്. ഇതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതടക്കമുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പെന്നാണ് വിവരം.

ജൂലൈ 26നാണ് 5 ജി സ്പെക്ട്രം ലേലം. ടെലികോം വ്യവസായത്തിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവയ്പ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ നല്‍കാനുള്ള അവസാന ദിനമായ ജൂലൈ 8-നാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചത്.

ഇതോടെ അദാനിക്കൊപ്പം ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരും ലേലത്തില്‍ പങ്കെടുക്കും. ഗ്രൂപ്പ് അടുത്തിടെ ദേശീയ ലോംഗ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്‍റർനാഷണൽ ലോംഗ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ നേടിയിട്ടുണ്ടെന്നാണ് വിവരം. കുറഞ്ഞത് 4.3 ലക്ഷം കോടിയുടെ ലേലം നടക്കുമെന്നാണ് കണക്കാക്കുന്നത്.

Also Read: ഇന്ത്യയില്‍ ഇനി 5ജി തരംഗം : 5ജി സ്‌പെക്‌ട്രം ലേലത്തിന് കേന്ദ്രാനുമതി

രാജ്യത്തിന്‍റെ ഏത് ഭാഗത്തും മൊബൈൽ ആക്സസ് സേവനങ്ങളോ, ഡാറ്റ സേവനങ്ങളോ നൽകുന്നതിന് ഏകീകൃത ലൈസൻസ് ലഭിക്കാന്‍ യോഗ്യതയുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു പുതിയ സ്ഥാപനത്തിന് സ്പെക്ട്രത്തിന് അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത ലൈസൻസ് ഒരു ഇന്ത്യൻ കമ്പനിക്ക് മാത്രമേ നൽകാനാകൂവെന്നും വിദേശ അപേക്ഷകര്‍ ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ, ഒരു ഇന്ത്യൻ കമ്പനി രൂപീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരുന്നു.

600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് എന്നിവയുൾപ്പടെ നിരവധി ബാൻഡുകളിലായി 5ജി എയർവേവുകൾ സർക്കാർ വിൽപ്പനയ്‌ക്കുവച്ചിട്ടുണ്ട്. ഫൈവ് ജി കൂടാതെ 26 GHz,, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz എന്നീ എയർവേവുകളും ലേലത്തിൽ ലഭ്യമാകും. ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് ജൂലൈ 20ന് സർക്കാർ പുറത്തുവിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.