ദ്വാരക : രാഷ്‌ട്രീയ അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്ത്. ശ്രീകൃഷ്‌ണ ഭഗവാന്‍ അനുഗ്രഹിച്ചാല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം പറഞ്ഞു. പ്രസിദ്ധമായ ദ്വാരകാധീഷ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിജെപിയെ പ്രശംസിച്ച് : അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയതില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പ്രശംസിക്കാനും താരം മറന്നില്ല. 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ബിജെപി സർക്കാരിന്‍റെ ശ്രമഫലമായി ഇന്ത്യക്കാർക്ക് ഈ ദിനം കാണാനായത്. വലിയ രീതിയിലുള്ള ആഘോഷങ്ങളോടെ തന്നെ ക്ഷേത്രം സ്ഥാപിക്കപ്പെടും. സനാതന ധർമ്മത്തിന്‍റെ പതാക ലോകമെമ്പാടും ഉയരണമെന്നും കങ്കണ പ്രതികരിച്ചു. മാത്രമല്ല കടലിനടിയിൽ മുങ്ങിപ്പോയ ദ്വാരക നഗരത്തിന്‍റെ അവശിഷ്‌ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യമൊരുക്കണമെന്നും റണാവത്ത് ആവശ്യപ്പെട്ടു.
ദ്വാരക ഒരു പരിശുദ്ധ നഗരമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇവിടെയുള്ള എല്ലാം അത്‌ഭുതകരമാണ്. പ്രപഞ്ചത്തിന്‍റെ എല്ലാ കണികയിലും ദ്വാരകാധീശനുണ്ട്. ഭഗവാനെ കണ്ടാല്‍ തന്നെ താന്‍ അനുഗ്രഹീതയാകുമെന്നും അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞ് സമയം ലഭിക്കുമ്പോള്‍ ദര്‍ശനത്തിനായി താന്‍ ഓടിയെത്താറുണ്ടെന്നും താരം പ്രതികരിച്ചു.
Also Read: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര സന്ദർശനം നടത്തി കങ്കണ റണാവത്ത്
'തേജസ്' ആണ് കങ്കണ റണാവത്തിന്‍റേതായി പുതുതായി എത്താനിരിക്കുന്ന ചിത്രം. ഒക്‌ടോബര്‍ എട്ടിലെ വ്യോമസേനാദിനത്തില്‍ നിര്‍മാതാക്കള്‍ തേജസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. സാഹസികതയും ത്രില്ലിങ് ആക്ഷനും ഒരുമിക്കുന്ന ചിത്രമാവും 'തേജസ്' എന്നാണ് ട്രെയിലര്‍ വിളിച്ചോതുന്നത്. കങ്കണ റണാവത്ത് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറില്‍ തന്നെ ദേശസ്നേഹവും എടുത്തുകാട്ടുന്നുണ്ട്.
എയർ ഫോഴ്‌സ് പൈലറ്റായ തേജസ് ഗിൽ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ കങ്കണ റണാവത്ത് അവതരിപ്പിക്കുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും രാജ്യത്തെ സേവിക്കുന്ന ധീരരായ സൈനികരെ ഉയര്‍ത്തിക്കാട്ടാനും അവരില്‍ ശക്തമായ അഭിമാനബോധം സൃഷ്‌ടിക്കാനും ആഗ്രഹിക്കുന്ന എയര്‍ഫോഴ്‌സ് പൈലറ്റിന്‍റെ യാത്രയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചിത്രത്തിലുള്ള 'ഇന്ത്യയെ കളിയാക്കിയാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല' എന്ന ഡയലോഗും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.