ETV Bharat / bharat

Actress Rape Complaint | വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു ; മുംബൈ വ്യവസായിക്കെതിരെ പരാതി നൽകി നടി - വ്യവസായിക്കെതിരെ ബലാത്സംഗത്തിന് പരാതി

വിവാഹ വാഗ്‌ദാനം നല്‍കി മുംബൈ ആസ്ഥാനമായുള്ള വ്യവസായി പല തവണ പീഡിപ്പിച്ചതായി നടിയുടെ പരാതി

Mumbai businessman rape case  rape  Actress filed rape complaint  rape complaint mumbai  rape complaint against Mumbai businessman  വിവാഹത്തിന്‍റെ പേരിൽ പീഡനം  മുംബൈ വ്യവസായി  പീഡന പരാതി  ബലാത്സംഗത്തിന് പരാതി നൽകി നടി  വ്യവസായിക്കെതിരെ ബലാത്സംഗത്തിന് പരാതി  നടിയുടെ പരാതി
Actress Rape Complaint
author img

By

Published : Aug 6, 2023, 1:07 PM IST

മുംബൈ : നടിയുടെ പരാതിയിൽ മുംബൈയിലെ വ്യവസായിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. വിവാഹ വാഗ്‌ദാനം നല്‍കി വ്യവസായി തന്നെ പല തവണ ബലാത്സംഗം ചെയ്‌തതു എന്നാണ് നടിയുടെ പരാതിയെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷം മുൻപ് ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും പരസ്‌പരം കണ്ടുമുട്ടുന്നത്.

നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 376(2)(എൻ), 323, 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കേസിൽ ഇതുവരെ അറസ്‌റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍വാണിഭം നടത്തിയ നടി അറസ്‌റ്റിൽ : ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് മഹാരാഷ്‌ട്രയില്‍ പെണ്‍വാണിഭം നടത്തിയതിന് ഭോജ്‌പുരി നടി സുമൻ കുമാരി (24) യെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തെ തുടർന്ന് സബർബൻ ഗോരേഗാവിലെ ഹോട്ടലിൽ നിന്ന് മൂന്ന് മോഡലുകളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസിന്‍റെ എൻഫോഴ്‌സ്‌മെന്‍റ് സെല്‍ ഹോട്ടലിൽ നടത്തിയ റെയ്‌ഡിലാണ് മോഡലുകളെ കണ്ടെത്തിയത്.

സുമൻ കുമാരി സംഘത്തിന്‍റെ ഏജന്‍റായാണ് പ്രവർത്തിച്ചത്. ഭോജ്‌പുരി സിനിമകള്‍ക്ക് പുറമെ ഹിന്ദി, പഞ്ചാബി തുടങ്ങി പ്രാദേശിക ഭാഷകളിലെ ഒടിടി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഒരു യുവതിക്ക് 50,000 രൂപ എന്ന രീതിയിൽ വില പറഞ്ഞാണ് സുമൻ കുമാരി പ്രവർത്തിച്ചിരുന്നത്.

വിവാഹ വാഗ്‌ദാനം നൽകി പീഡനം : രണ്ട് ദിവസം മുൻപാണ് ഹൈദരാബാദിൽ പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കിയ ശേഷം പീഡനത്തിനിരയാക്കുകയും നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ കൊനസേമ സ്വദേശിയായ യുവതിയാണ് പബ്‌ജി വഴി പരിചയപ്പെട്ട വാസ കുമാര്‍ നരസിംഹ മൂര്‍ത്തി എന്ന യുവാവുമായി അടുപ്പത്തിലായത്. എന്നാൽ 2020ൽ യുവതി വിവാഹിതയായിരുന്നു. ഇതിന് ശേഷമാണ് വാസ കുമാറുമായി യുവതി പ്രണയത്തിലാകുന്നത്.

വാസ കുമാറുമായുള്ള ബന്ധത്തെ തുടർന്ന് യുവതിയും ഭര്‍ത്താവും ഇതിനിടെ വേര്‍പിരിഞ്ഞായിരുന്നു താമസം. പിന്നീട് നഗരത്തിലെത്തിയ വാസ കുമാര്‍ യുവതിയുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ വിവാഹം ചെയ്യാമെന്ന് വാസ കുമാര്‍ യുവതിയ്‌ക്ക് വാഗ്‌ദാനം നൽകി.

ശേഷം, ജവഹര്‍ നഗറില്‍ ഒരു വീട് വാടകയ്‌ക്ക് എടുത്ത ഇയാൾ വീട്ടിലെത്തിയ യുവതിക്ക് കൂള്‍ ഡ്രിങ്സില്‍ മദ്യം കലര്‍ത്തി നല്‍കി. പിന്നീട് നിരവധി തവണ യുവതിയെ പീഡനത്തിനിരയാക്കുകയും ഇവരുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. അടുത്ത ദിവസങ്ങളില്‍ ഇതേ ദൃശ്യങ്ങളില്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്‌തതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.

Read More : പബ്‌ജി ഗെയിമിലൂടെ യുവാവുമായി പരിചയം, മദ്യം നല്‍കി പീഡനവും ഭീഷണിയും; ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.