ചെന്നൈ: പ്രശസ്‌ത നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധാന മികവ് കൊണ്ടും ഹാസ്യാഭിനയം കൊണ്ടും തെലുഗു, തമിഴ്, മലയാളം സിനിമ മേഖലയിൽ വലിയ സംഭാവനകൾ നടത്തിയ വ്യക്തിയാണ് മനോബാല.
1953 ഡിസംബർ എട്ടിനായിരുന്നു ജനനം. 1979 ൽ സിനിമ മേഖലയിലേയ്‌ക്ക് ചുവടുവച്ചു. 2002ൽ പുറത്തിറങ്ങിയ നൈനയാണ് മനോബാല സംവിധാനം ചെയ്‌ത അവസാന സിനിമ. മലയാളം ഉൾപ്പടെ 180 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയ നടന്‍റെ വേർപാടിൽ വേദനയിലാണ് സിനിമ മേഖലയിലെ സഹപ്രവർത്തകരും ആരാധകരും.