ETV Bharat / bharat

'കാമുകനുമായി ചേർന്ന് ഗർഭഛിദ്രം നടത്താൻ ശ്രമിച്ചു, ഇതെല്ലാം നാടകം'; കന്നട നടി ദിവ്യയ്‌ക്കെതിരെ ആരോപണങ്ങളുമായി അർണവ് - കന്നട നടി ദിവ്യ

കഴിഞ്ഞ ദിവസം അർണവിനെതിരെ പീഡനാരോപണവുമായി ദിവ്യ രംഗത്തെത്തിയിരുന്നു. മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നെ മർദിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു.

Actor arnav Complaint on his Wife actress Divya regarding aborting their baby  Actor arnav Complaint on his Wife  tamil serial actor arnav  kannada actress divya  കന്നട നടി ദിവ്യയ്‌ക്കെതിരെ ആരോപണങ്ങളുമായി അർണവ്  ഗർഭഛിദ്രം  കന്നട നടി ദിവ്യ  തമിഴ് സീരിയൽ നടൻ അർണവ്
കന്നട നടി ദിവ്യയ്‌ക്കെതിരെ ആരോപണങ്ങളുമായി അർണവ്
author img

By

Published : Oct 7, 2022, 3:17 PM IST

ചെന്നൈ: കന്നട നടിയും ഭാര്യയുമായ ദിവ്യയ്‌ക്കെതിരെ ആരോപണങ്ങളുമായി തമിഴ് സീരിയൽ നടൻ അർണവ്. തന്‍റെ സമ്മതമില്ലാതെ സുഹൃത്തായ ഈശ്വറുമായി ചേർന്ന് ദിവ്യ ഗർഭഛിദ്രം നടത്തിയെന്ന് അർണവ് ആരോപിക്കുന്നു.

ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ജൂണിൽ വിവാഹിതരായിരുന്നു. ദിവ്യ ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കഴിഞ്ഞ ദിവസം അർണവിനെതിരെ പീഡനാരോപണവുമായി ദിവ്യ രംഗത്തെത്തിയിരുന്നു. മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നെ മർദിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു.

ഇതിനു പിന്നാലെയാണ് അർണവ് ദിവ്യയ്‌ക്കെതിരെ പരാതിയുമായെത്തിയത്. ദിവ്യയെ മര്‍ദിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചത് എന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും അവാഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അർണവ് പറയുന്നു. താന്‍ അധിക സമയവും വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞിനെ ഒഴിവാക്കാന്‍ ദിവ്യ താത്പര്യപ്പെട്ടിരുന്നു. അതിന് വേണ്ടി ഒരുക്കിയ നാടകമാണിതെല്ലാം. ദിവ്യയുടെ കാമുകനാണ് അവരെ വഴി തെറ്റിക്കുന്നതെന്നും അര്‍ണവ് ആരോപിക്കുന്നു.

ദിവ്യയ്ക്കും ഈശ്വറിനും ഗർഭഛിദ്രത്തിന് അവരെ സഹായിച്ച ഡോക്‌ടർമാർക്കുമെതിരെ കേസെടുക്കണമെന്ന് അർണവ് നൽകിയ പരാതിയിൽ പറയുന്നു. ദിവ്യ മുൻപ് വിവാഹിതയായിരുന്നുവെന്നും എന്നാൽ തങ്ങളുടെ വിവാഹദിവസം മാത്രമാണ് താൻ അത് അറിഞ്ഞതെന്നും അർണവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: തമിഴ് സീരിയൽ നടനെതിരെ പീഡനാരോപണവുമായി കന്നട നടി ദിവ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.