ന്യൂഡല്‍ഹി : 24 മണിക്കൂറില്‍ രാജ്യത്ത് 3,712 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ (Active cases ) 24 മണിക്കൂറിനിടെ ആയിരത്തിലധികമാണ്( 1,123) വര്‍ധനവ് ഉണ്ടായിരിക്കുന്നത് . രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,64,544 ആയി.
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 19,509ആണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ അഞ്ച് മരണങ്ങളും കേരളത്തില്‍ നിന്നാണ്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 5,24,641 ആയി.
നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ 0.05 ശതമാനമാണ്. കൊവിഡ് മുക്തി നിരക്ക് 98.74 ശതമാനവുമാണ്. പ്രിതിദിന പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.67 ശതമാനവും.
രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യത്ത് കൊവിഡില്‍ നിന്ന് മുക്‌തരായവരുടെ എണ്ണം 4,26,20,394ആയി വര്‍ധിച്ചു. രാജ്യത്ത് 193.70 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ നല്‍കപ്പെട്ടത്.