ETV Bharat / bharat

Action Against TTF Vasan | ബൈക്ക് അഭ്യാസത്തിനിടെ അപകടം ; പ്രമുഖ യൂട്യൂബറുടെ ലൈസന്‍സ് റദ്ദാക്കി

TTF Vasan Accident | അപകടത്തില്‍പ്പെട്ട സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് മോഡലായ ഹസാബുസയ്ക്ക്‌ 20 ലക്ഷം രൂപയോളം വിലയുണ്ട്. അപകടം നടന്നപ്പോൾ വാസൻ ഉപയോഗിച്ചിരുന്നത് 2 ലക്ഷം രൂപ വിലയുള്ള സ്യൂട്ടുമാണ്.

Etv Bharat Famous Youtuber cum Bike Racer TTF Vasan  Action Against TTF Vasan  TTF Vasan Driving License Canceled for 10 Years  TN MVMD against TTF Vasan  TTF Vasan Arrest  TTF Vasan Accident  ടിടിഎഫ് വാസന്‍  ടിടിഎഫ് വാസന്‍ അപകടം  ടിടിഎഫ് വാസന്‍ വീഡിയോ  TTF Vasan Accident CCTV
Action Against TTF Vasan- Driving License Canceled for 10 Years
author img

By ETV Bharat Kerala Team

Published : Oct 7, 2023, 7:39 PM IST

ചെന്നൈ (തമിഴ്‌നാട്) : അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യൂട്യൂബര്‍ ടിടിഎഫ് വാസന്‍റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഗതാഗത വകുപ്പാണ് വാസന്‍റെ ലൈസൻസ് 10 വർഷത്തേക്ക് റദ്ദാക്കിയത് (Action Against TTF Vasan- Driving License Canceled for 10 Years). നടപടിയെത്തുടര്‍ന്ന് 06.10.2023 മുതൽ 05.10.2033 വരെ ഇയാള്‍ക്ക് ലൈസന്‍സ് എടുക്കാനാകില്ല.

സെപ്റ്റംബര്‍ 17 ന് ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കാഞ്ചീപുരത്തിന് സമീപം ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസൻ തെറിച്ചുവീണത്. അപകട സമയത്ത് വാസന്‍ ഉപയോഗിച്ചിരുന്ന സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് മോഡലായ ഹയാബുസയ്ക്ക്‌ (Suzuki Hayabusa) 20 ലക്ഷം രൂപയോളം വിലയുണ്ട്. അപകടം നടന്നപ്പോൾ വാസൻ ഉപയോഗിച്ചിരുന്നത് 2 ലക്ഷം രൂപ വിലയുള്ള സ്യൂട്ടുമാണ്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സര്‍വീസ് റോഡിലൂടെ പോകുമ്പോള്‍ ബൈക്കിന്‍റെ മുന്‍ വീല്‍ ഉയര്‍ത്തുന്നതും തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് തെറിച്ച് പോകുന്നതുമാണ് വീഡിയോയിലുള്ളത്. വാസന്‍ തെറിച്ച് പോയ ശേഷം ബൈക്ക് നാല് തവണ മലക്കം മറിഞ്ഞാണ് റോഡിന് വെളിയിലെത്തിയത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Also Read: Driving License Law Change| കാര്‍ ലൈസന്‍സ് ഉപയോഗിച്ച് ലോറിയോടിക്കാമോ? ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി സാധ്യത തേടി സുപ്രീം കോടതി

സാരമായി പരിക്കേറ്റ വാസന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ന്ന് അടുത്ത ദിവസം ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇയാളുടെ ജാമ്യാപേക്ഷ കാഞ്ചീപുരം ജില്ല കോടതിയും മദ്രാസ് ഹൈക്കോടതിയും തള്ളി. യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റ് മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് സിവി കാർത്തികേയൻ പറഞ്ഞു.‌

Also Read: കുട്ടി ഡ്രൈവർമാർക്ക് പൂട്ട്; പൊക്കിയാൽ പിടി വീഴുക വാഹന ഉടമയ്‌ക്ക്

യുട്യൂബിൽ വാസനെ 4.5 ദശലക്ഷം പേർ പിന്തുടരുന്നുവെന്നതിന്‍റെ പേരിൽ ജാമ്യം നൽകാനാകില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ചില യുവാക്കൾ മാല കവർച്ച അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട്. വാസന്‍റെ പ്രവൃത്തി പിന്തുടർന്ന് മറ്റ് യുവാക്കളും ബൈക്കിൽ സാഹസിക പ്രകടനം നടത്തുന്നുണ്ട്. ഇതൊരു പാഠമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.