ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18 നും 44 വയസിനിടെയുളള 2,15,185 പേർക്ക് വാക്‌സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുജറാത്തും രാജസ്ഥാനുമാണ് വാക്‌സിനേഷൻ ഏറ്റവും കൂടുതൽ നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 75,817 പേർക്കാണ് കഴിഞ്ഞ ദിവസം ഇരു സംസ്ഥാനങ്ങളും വാക്‌സിനേഷൻ നൽകിയത്. 73,455 പേർക്ക് വാക്‌സിനേഷൻ നൽകി മഹാരാഷ്‌ട്രയും മാസ് വാക്സിനേഷൻ പദ്ധതിയിൽ ഭാഗമായി.
12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 18 നും 44 വയസിനിടെയുളളവർക്ക് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹരിയാന 54,946 വാക്സിനേഷൻ ഡോസുകളും,ചത്തീസ്‌ഗഢ് 1,025 പേർക്കും,ഡൽഹി 39,799 പേർക്കും ജമ്മു കശ്മീർ 5,562 പേർക്കും കർണാടക 2,353 പേർക്കും ഒഡീഷ 6,311 പേർക്കും പഞ്ചാബ് 635 പേർക്കും തമിഴ്നാട് 2,521 പേർക്കും ഉത്തർപ്രദേശ് 33,242 പേർക്കും വാക്സിനേഷൻ നൽകി.
രാജ്യത്ത് ഇതുവരെ 15.88 കോടി പേർക്ക് വാക്സ്നേഷൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,00,732 പേർ രോഗമുക്തി നേടി. 3,417 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 16,29,3003 പേർ രോഗമുക്തി നേടി. 2,18,959 പേർ കൊവിഡ് ബാധിച്ചു മരിച്ചു. നിലവിൽ രാജ്യത്ത് 34,13,642 സജീവ കേസുകളുണ്ട്.