ETV Bharat / bharat

BREAKING : നാവികസേനാ കപ്പലായ ഐഎന്‍എസ്‌ രണ്‍വീറില്‍ പൊട്ടിത്തെറി ; മൂന്ന് മരണം

അപകട കാരണം വ്യക്തമല്ല,അന്വേഷണം പ്രഖ്യാപിച്ച്‌ നേവി

Navy Dockyard Accident  INS Ranveer warship Explosion  Navy Dockyard Mumbai  ഐഎന്‍എസ്‌ രണ്‍വീറില്‍ സ്‌ഫോടനം  മുംബൈ ഐഎന്‍എസ്‌ രണ്‍വീര്‍ കപ്പല്‍  ഇന്ത്യന്‍ നാവിക സേന
ഐഎന്‍എസ്‌ രണ്‍വീറില്‍ സ്‌ഫോടനം; മൂന്ന് നാവികര്‍ മരിച്ചു
author img

By

Published : Jan 18, 2022, 9:56 PM IST

Updated : Jan 18, 2022, 10:33 PM IST

മുംബൈ : നാവിക സേനാ കപ്പലായ ഐഎന്‍എസ്‌ രണ്‍വീറില്‍ സ്‌ഫോടനം. മൂന്ന് നാവികര്‍ മരിച്ചു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നേവി അറിയിച്ചു. മരിച്ച നാവികരുടെ പേരുവിവരങ്ങള്‍ നാവിക സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടമുണ്ടായി ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കപ്പലിന് കേടുപാടുകളില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി. മൂന്ന് നാവികര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രാലയം പ്രതികരിച്ചു.

Also Read: സമുദ്ര പരീക്ഷണത്തിനായി ഐഎന്‍എസ്‌ വിക്രാന്ത് വീണ്ടും കടലിലേക്ക്

കിഴക്കന്‍ നാവിക കമാന്‍ഡില്‍ നിന്ന് ക്രോസ്‌ കോസ്റ്റ് ഓപ്പറേഷന്‍ ഡിപ്ലോയ്‌മെന്‍റിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. പോര്‍ട്ടിലേക്ക് മടങ്ങി വരാനിരിക്കെയാണ് അപകടം.

Last Updated : Jan 18, 2022, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.