കൃഷ്‌ണഗിരി: തമിഴ്‌നാട്ടില്‍ കാളയോട്ടവേദിയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വേദിക്ക് സമീപത്തെ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം. ജല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമായ 'ഇരുതു വിഡും വിഴ' കാണാനായി കെട്ടിടത്തിന് മുകളില്‍ തടിച്ച് കൂടിയവരാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്‌ച വൈകീട്ട് നടന്ന സംഭവത്തില്‍ പരിക്കേറ്റ 30തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അനുമതി കൂടാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ചടങ്ങ് തടസപ്പെട്ടു.
തമിഴ്‌നാട്ടിലെ കാളയോട്ട വേദിയില്‍ അപകടം; രണ്ട് മരണം - death of building collapse news
കൃഷ്‌ണഗിരി ജില്ലയിലാണ് സംഭവം. ജല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമായ 'ഇരുതു വിഡും വിഴ' കാണാനായി എത്തിയവരാണ് മരിച്ചത്