ETV Bharat / bharat

73 ശതമാനം വയോധികരും കൊവിഡ് രണ്ടാം തരംഗത്തിൽ ചൂഷണം നേരിടുന്നുവെന്ന് റിപ്പോർട്ട് - World Elder Abuse Awareness Day

പ്രായമായവർക്ക് കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നത് അവരെ ദുർബലരാക്കുന്നുവെന്നും വയോധികർക്ക് കുടുംബങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന മോശം പെരുമാറ്റവും ഉപദ്രവവും അവഗണനയും കൂടി വരുന്നതായും റിപ്പോർട്ട്

About 73% elderly experienced increased abuse during lockdown imposed amid 2nd wave of Covid: report  73 ശതമാനം വയോധികരും കൊവിഡ് രണ്ടാം തരംഗത്തിൽ ചൂഷണം നേരിടുന്നുവെന്ന് റിപ്പോർട്ട്  വയോധികർ  ഏജ്‌വെൽ ഫൗണ്ടേഷൻ  agewell foundation  രണ്ടാം തരംഗം  ലോക്ക്ഡൗൺ  abuse  ചൂഷണം  മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം  World Elder Abuse Awareness Day  elderly
73 ശതമാനം വയോധികരും കൊവിഡ് രണ്ടാം തരംഗത്തിൽ ചൂഷണം നേരിടുന്നുവെന്ന് റിപ്പോർട്ട്
author img

By

Published : Jun 14, 2021, 6:07 PM IST

ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വയോധികരുടെ ജനസംഖ്യയുടെ 73 ശതമാനം പേരും ചൂഷണങ്ങൾക്കിരയായതായി റിപ്പോർട്ട്. മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനത്തിന്‍റെ ഭാഗമായി ഏജ്‌വെൽ ഫൗണ്ടേഷൻ 5000 വയോധികരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ നിലവിലെ കൊവിഡ് സാഹചര്യം തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് 82 ശതമാനം പേരും അവകാശപ്പെട്ടു.

ലോക്ക്ഡൗൺ കാലയളവിലും അതിനു ശേഷവും തങ്ങൾക്ക് നേരെയുള്ള ചൂഷണം വർധിച്ചതായി 73 ശതമാനം പേരും പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ, 65 ശതമാനം പ്രായമായവർ അവഗണന നേരിടുന്നതായും 58 ശതമാനം പേർ കുടുംബത്തിലും സമൂഹത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു. കൂടാതെ, പ്രായമായവർ ശാരീരികമോ മാനസികമോ ആയ ഗാർഹിക പീഡനങ്ങൾ അഭിമുഖീകരിക്കുന്നുവെന്ന് 35.1 ശതമാനം പേരും പറഞ്ഞു.

Also Read: തുളു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം; പിന്തുണച്ച് രാഷ്‌ട്രീയ പ്രമുഖരും

പ്രായമായവർക്ക് കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നത് അവരെ ദുർബലരാക്കുന്നുവെന്നും വയോധികർക്ക് കുടുംബങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന മോശം പെരുമാറ്റവും ഉപദ്രവവും അവഗണനയും കൂടി വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരിൽ സ്ത്രീകൾക്കാണ് പുരുഷൻമാരേക്കാൾ കൂടുതൽ ദുരനുഭവങ്ങൾ ഉണ്ടാകുന്നത്. മോശം സാമ്പത്തിക സ്ഥിതി, ആശ്രയത്വം, കൂടുതൽ ആയൂർദൈർഘ്യം എന്നിവയാണ് അതിന്‍റെ പ്രധാന കാരണങ്ങൾ. എന്നാൽ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മ, ശാരീരിക അനാരോഗ്യം, സാമൂഹിക പിന്തുണാ സംവിധാനത്തിന്‍റെ അഭാവം എന്നിവ മൂലം പ്രായമായവർ അനുഭവിക്കുന്ന ചൂഷണങ്ങൾ മിക്കതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

കൊവിഡും അനുബന്ധ ലോക്ക്ഡൗണും മിക്കവാറും എല്ലാ മനുഷ്യരെയും ബാധിച്ചിട്ടുണ്ടെങ്കിലും ആഘാതം കൂടുതൽ അനുഭവിക്കുന്നത് പ്രായമായവരാണെന്ന് ഏജ്‌വെൽ ഫൗണ്ടേഷൻ ചെയർമാൻ ഹിമാൻഷു റത്ത് പറഞ്ഞു. മുതിർന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മുഴുവൻ സമൂഹത്തേയും അടിയന്തരമായി ബോധവൽക്കരിക്കണമെന്നും പ്രായമായവർക്ക് ആശ്രയിക്കാൻ കഴിയുന്ന പിന്തുണാ സംവിധാനങ്ങൾ, നിയമപരമായ വ്യവസ്ഥകൾ, അനൗപചാരിക പിന്തുണാ ശൃംഖലകൾ എന്നിവയെക്കുറിച്ച് അവരെ ബോധവാൻമാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.