കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടുപോയ കുട്ടിയെ നാട്ടിൽ തിരിച്ചെത്തിച്ചു. നോർത്ത് 24 പർഗാനസ് സ്വദേശിനിയെ മാർച്ച് 7നാണ് ബംഗ്ലാദേശ് സ്വദേശി തട്ടിക്കൊണ്ടുപോയത്. ഇരു രാജ്യങ്ങളിലെയും അതിർത്തി സേനയുടെ സംയുക്ത ശ്രമഫലമായാണ് കുട്ടിയെ തിരിച്ചെത്തിക്കാനായത്. കടത്തിക്കൊണ്ടുപോയ വാർത്ത അറിഞ്ഞയുടൻ ബംഗ്ലാദേശ് അതിർത്തി സേനയെ വിവരം അറിയിക്കുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തതിനാലാണ് കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് അതിർത്തി സുരക്ഷാ സേനയുടെ 112 ബറ്റാലിയൻ കമാന്‍റന്‍റ് അരുൺ കുമാർ പറഞ്ഞു.
ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടുപോയ കുട്ടിയെ രക്ഷപെടുത്തി
പ്രതിക്ക് എന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല