ETV Bharat / bharat

ഗോവയിലും സൗജന്യ ഇലക്‌ട്രിസിറ്റി വാഗ്‌ദാനം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ - ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ്

അടുത്ത മാസം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി അധികാരത്തിലേറിയാൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി വിതരണം ചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാൾ.

Kejriwal  Kejriwal free electricity promise  goa Assembly elections  AAP free electricity in Goa  goa elections 2022  free electricity goa elections  AAP promise to goan people  goa elections  ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ്  സൗജന്യ ഇലക്‌ട്രിസിറ്റി നൽകും  ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ്  അരവിന്ദ് കെജ്‌രിവാൾ വാർത്ത
ഗോവയിലും സൗജന്യ ഇലക്‌ട്രിസിറ്റി വാഗ്‌ദാനം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jul 14, 2021, 4:18 PM IST

പനാജി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയാൽ സൗജന്യമായി ഇലക്‌ട്രിസിറ്റി നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ. പ്രതിമാസം ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഗോവയിൽ 40 അംഗ നിയമസഭയിലേക്ക് 2022 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി ഇലക്‌ട്രിസിറ്റി ലഭിക്കുമെങ്കിൽ എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് ലഭിച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു. ഗോവ തീരദേശ സംസ്ഥാനമായിരുന്നിട്ടും സംസ്ഥാനത്ത് പതിവായി വൈദ്യുതി ക്ഷാമമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ നിന്നും മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും അരവിന്ദ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചു.

ആളുകളെ സേവിക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് ബിജെപിയിൽ ചേർന്ന നേതാക്കൾ ഇതുവരെ എന്ത് പ്രവർത്തനമാണ് നടത്തിയതെന്നും, വഞ്ചിക്കപ്പെട്ടു എന്ന മനോഭാവമാണ് ജനങ്ങൾക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും വോട്ട് ചെയ്യില്ലെന്നാണ് ജനം പറയുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ALSO READ: ഡല്‍ഹിയിലെ നികുതി പണം ഇവിടെ വേണ്ട, ആം ആദ്മിയോട് ഗുജറാത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.