ന്യൂഡൽഹി: വീടുകളിൽ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്കായി വീണ്ടും അനുമതി തേടി ഡൽഹി സർക്കാർ. അനുമതിക്കായുള്ള ഫയൽ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിന് അയച്ചു.
പദ്ധതിക്കായി കേന്ദ്രാനുമതി തേടിയിട്ടില്ലെന്നും കോടതിയിലുള്ള കേസ് തീർപ്പുകൽപ്പിച്ചിട്ടില്ലെന്നും വാദിച്ച് ലഫ്റ്റനന്‍റ് ഗവർണർ പദ്ധതി നിരസിച്ചതായി കെജ്‌രിവാൾ സർക്കാർ ഈ മാസം ആദ്യം അറിയിച്ചിരുന്നു.
Also Read: ബിജെപി സമരത്തില്‍ ഡിവൈഎഫ്ഐ പ്ലക്കാർഡ്
എന്നാൽ പദ്ധതി നിയമപ്രകാരമാണെന്നും കേന്ദ്രം നേരത്തെ ഉന്നയിച്ച എതിർപ്പുകൾ പരിഹരിച്ചുവെന്നും കാണിച്ചാണ് വീണ്ടും ലഫ്റ്റനന്‍റ് ഗവർണർക്ക് കെജ്‌രിവാൾ ഫയൽ അയച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. മഹാമാരിക്കാലത്ത് ഈ പദ്ധതി നിർത്തുന്നത് തെറ്റാണെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ അറിയിച്ചു.