ETV Bharat / bharat

'മാനസികമായി തയ്യാറാകുമ്പോൾ അത് ചെയ്യും' ; പുതിയ പ്രൊജക്‌ടിനെ കുറിച്ച് ആമിര്‍ ഖാന്‍ - ആമിര്‍ ഖാന്‍ കപില്‍ ശര്‍മയുടെ ആരാധകനായത്

'കാരി ഓൺ ജട്ട 3'യുടെ ട്രെയിലർ ലോഞ്ചിൽ ആമിർ ഖാനൊപ്പം കപിൽ ശർമയും പങ്കെടുത്തിരുന്നു. താൻ കപില്‍ ശര്‍മയുടെ ആരാധകനായത് എങ്ങനെയെന്നും ആമിർ ഖാന്‍ വിശദീകരിച്ചു

Aamir Khan says he will do a film  Aamir Khan  പുതിയ പ്രോജക്‌ടിനെ കുറിച്ച് ആമിര്‍ ഖാന്‍  ആമിര്‍ ഖാന്‍  കാരി ഓൺ ജട്ട 3  കാരി ഓൺ ജട്ട 3 ട്രെയിലര്‍  ആമിര്‍ ഖാന്‍ കപില്‍ ശര്‍മയുടെ ആരാധകനായത്  കപില്‍ ശര്‍മ
'മാനസികമായി ഞാൻ തയ്യാറാകുമ്പോൾ അത് ചെയ്യും'; പുതിയ പ്രോജക്‌ടിനെ കുറിച്ച് ആമിര്‍ ഖാന്‍
author img

By

Published : May 31, 2023, 10:27 AM IST

പഞ്ചാബി ചിത്രം 'കാരി ഓൺ ജട്ട 3' യുടെ ട്രെയിലർ ലോഞ്ചിൽ ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ പങ്കെടുത്തിരുന്നു. ചൊവ്വാഴ്‌ച മുംബൈയിൽ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ ജിപ്പി ഗ്രേവാൾ, സോനം ബജ്‌വ തുടങ്ങി സിനിമയിലെ താരങ്ങള്‍ക്കൊപ്പമാണ് ആമിര്‍ ഖാന്‍ ചടങ്ങില്‍ പങ്കെടുത്തത്.

ആമിര്‍ ഖാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ 'ലാൽ സിംഗ് ഛദ്ദ'യ്ക്ക് ശേഷം പുതിയ പ്രൊജക്‌ടിനെ കുറിച്ച് താരം ഇനിയും പ്രഖ്യാപനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ട്രെയിലര്‍ ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും, പുതിയ പ്രൊജക്‌ടിനെ കുറിച്ചുള്ള ചോദ്യം താരം നേരിട്ടു.

'ഇതുവരെ ഒരു സിനിമയും ഒപ്പിട്ടിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സിനിമ ചെയ്യാൻ മാനസികമായി തയ്യാറാകുമ്പോൾ, തീർച്ചയായും അത് ചെയ്യും' - ആമിര്‍ ഖാന്‍ പറഞ്ഞു.

ശത്രുഘ്‌നന്‍ സിൻഹ, സുനിൽ ദത്ത്, രാജ് കപൂർ എന്നിവർ പഞ്ചാബി സിനിമകളിൽ പ്രത്യക്ഷപ്പെട്ടതിന്‍റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങൾ എന്തുകൊണ്ട് ആ ഭാഷയില്‍ സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യവും ആമിര്‍ ഖാന്‍ നേരിട്ടിരുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം കഥ നല്ലതാണെങ്കിൽ, ഞാൻ അത് ചെയ്യും. അത് മറ്റൊരു ഭാഷയിലാണെങ്കിൽ, എനിക്ക് അത് ഇഷ്‌ടമാണെങ്കില്‍, ഭാഷ പഠിച്ച് ഞാൻ ആ സിനിമ ചെയ്യും.

Also Read: ആമിറിനൊപ്പം സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം ; 'അന്ദാസ് അപ്‌ന അപ്‌ന 2'ന്‍റെ സൂചന ?, കമന്‍റുകളുമായി ആരാധകര്‍

യൂസഫ് സാഹബിനെ (ദിലീപ് കുമാർ) പോലെ അന്നത്തെ താരങ്ങളുടെ ആദ്യ ഭാഷ പഞ്ചാബി ആയിരുന്നു. രാജ് കപൂറും പഞ്ചാബിയില്‍ സംസാരിച്ചിരുന്നു. അതുകൊണ്ട് അവര്‍ പഞ്ചാബി സിനിമകൾ ചെയ്യുന്നത് തീര്‍ത്തും സ്വാഭാവികമായിരുന്നു. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ പരിശ്രമമായിരിക്കും.

ഉദാഹരണത്തിന്, പഞ്ചാബി എന്‍റെ ആദ്യ ഭാഷയല്ല, പക്ഷേ അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു'. ശേഷം ആമിര്‍ ഖാന്‍ 'കാരി ഓൺ ജാട്ട 3'യുടെ സംവിധായകൻ സ്‌മീപിനോടായി പറഞ്ഞു. 'നിങ്ങളുടെ കയ്യില്‍ നല്ല ഒരു സിനിമ ഉണ്ടെങ്കിൽ ദയവായി എന്നോട് പറയൂ. ഞാൻ 'അന്ദാസ് അപ്‌ന അപ്‌ന' എന്ന സിനിമ ചെയ്‌തിട്ടുണ്ട്. എനിക്ക് കോമഡി ചെയ്യാൻ താൽപ്പര്യമാണ്' - ആമിര്‍ ഖാന്‍ പറഞ്ഞു.

ചടങ്ങില്‍ ആമിർ ഖാനൊപ്പം ഹാസ്യ നടനായ കപിൽ ശർമയും പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ കപില്‍ ശര്‍മയുടെ ആരാധകനായത് എങ്ങനെയെന്ന് ചടങ്ങില്‍ ആമിർ ഖാന്‍ പറഞ്ഞു.

'ഞാൻ ഈ ദിവസങ്ങളിൽ കുറച്ച് ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. അതിനാൽ, വൈകുന്നേരം കോമഡി കാണുന്നത് ഞാൻ ആസ്വദിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് രസകരമായ എന്തെങ്കിലും കാണുന്നത് പതിവാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ കപിൽ ശർമ ഷോ കാണാറുണ്ട്. ഞാൻ അദ്ദേഹത്തിന്‍റെ ആരാധകനായി മാറി. ആളുകളെ ചിരിപ്പിക്കുന്നതിന് നന്ദി പറയാൻ ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ്. നന്ദി, കപിൽ' - ആമിര്‍ പറഞ്ഞു.

Also Read: 'എനിക്കെന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കണം, മകള്‍ക്ക് 23 വയസായി'; താത്കാലികമായി സിനിമയോട്‌ വിട പറഞ്ഞ് ആമിര്‍ ഖാന്‍

ഷോയിലേക്ക് തന്നെ ഒരിക്കല്‍ പോലും ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന് ആമിർ വേദിയില്‍ വച്ച് കപിലിനോട് ചോദിച്ചു. ആമിര്‍ ഖാന്‍റെ ചോദ്യത്തിന് കപില്‍ ശര്‍മ മറുപടി നല്‍കി. 'നിങ്ങൾ ഞങ്ങളുടെ ഷോയിൽ വരുന്നത് ഞങ്ങളുടെ ഭാഗ്യമായിരിക്കും. ആമിർ ഭായിയെ കാണുമ്പോഴെല്ലാം ആള്‍ക്കൂട്ടത്തിന് നടുവിലായിരിക്കും.

ഞാൻ ആമിർ ഭായിയോട് പലതവണ ഷോയില്‍ വരാന്‍ അഭ്യർഥിച്ചിട്ടുണ്ട്, പക്ഷേ അദ്ദേഹം എവിടെയെങ്കിലും പോവുകയാണെന്നും തിരിച്ചെത്തിയ ശേഷം സംസാരിക്കാമെന്നും പറയും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടിയിരിക്കുന്നു. അദ്ദേഹം ഷോയിൽ വന്നാൽ അത് മികച്ചതായിരിക്കും' - കപില്‍ ശര്‍മ പറഞ്ഞു.

'സിനിമകളുടെ പ്രമോഷൻ വേളയിൽ കപില്‍ വിളിക്കാറുണ്ട്. അതിനായി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വിനോദത്തിനായി വരണം' - ആമിര്‍ പറഞ്ഞു.

Also Read: 'കഥ ഇഷ്‌ടമായാൽ, ഭാഷ നോക്കില്ല' ; പഞ്ചാബി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആമിര്‍ ഖാന്‍

അതേസമയം 'കാരി ഓൺ ജാട്ട 3'യുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ താൻ സമ്മതിച്ചത് എന്തുകൊണ്ടാണെന്നും ആമിർ ഖാൻ വിശദീകരിച്ചു. ജിപ്പി എനിക്ക് ഒരു കുടുംബത്തെ പോലെയാണ്. ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ജിപ്പി എനിക്ക് സന്ദേശം അയച്ചു. ഞാൻ അദ്ദേഹത്തോട് തീയതി ചോദിച്ചു. എനിക്ക് ട്രെയിലർ ഇഷ്‌ടപ്പെട്ടു. ഞാൻ വളരെ കുറച്ച് സിനിമകൾ മാത്രമേ കാണുന്നുള്ളൂ. ഞാൻ ഇപ്പോള്‍ കൂടുതൽ പുസ്‌തകങ്ങൾ വായിക്കുന്നു' - ആമിര്‍ ഖാന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.