ETV Bharat / bharat

'ഷിന്‍ഡേയ്ക്ക് ഉദ്ധവ് നേരത്തേ മുഖ്യമന്ത്രി പദം വാഗ്‌ദാനം ചെയ്‌തിരുന്നു' ; വെളിപ്പെടുത്തി ആദിത്യ താക്കറെ - ആദിത്യ താക്കറെ എക്നാഥ് ഷിന്‍ഡേക്കെതിരെ

'വിമത നീക്കം നേരത്തേ മനസിലാക്കിയ ഉദ്ധവ് താക്കറെ ഷിന്‍ഡേയെ വിളിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ അതില്‍ തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു'

not rebellion this is separatism  Aaditya Thackeray against Eknath Shinde  ഷിന്‍ഡേ നടത്തിയത് അധികാരത്തിനായുള്ള നാടകം  വഞ്ചകരെ ഇനി പാര്‍ട്ടിക്ക് വേണ്ടെന്ന് ആദിത്യ താക്കറെ  ആദിത്യ താക്കറെ എക്നാഥ് ഷിന്‍ഡേക്കെതിരെ  മഹാരാഷ്ട്ര രാഷ്ട്രീയം
ഷിന്‍ഡേ നടത്തിയത് അധികാരത്തിനായുള്ള നാടകം: ആദിത്യ താക്കറെ
author img

By

Published : Jun 26, 2022, 10:06 PM IST

മുംബൈ : രാഷ്ട്രീയ അസ്ഥിരതകള്‍ക്കും ആഭ്യന്തര കലഹങ്ങള്‍ക്കുമിടെ വിമത ശിവസേന നേതാവ് എക്‌നാഥ് ഷിന്‍ഡേക്കെതിരെ മഹാരാഷ്ട്ര മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. വിമത നീക്കം നേരത്തെ മനസിലാക്കിയ ഉദ്ധവ് താക്കറെ ഷിന്‍ഡേയെ വിളിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ അതില്‍ തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു - ആദിത്യ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇത് കേട്ട ഷിന്‍ഡേ തന്‍റെ നാടകം ആരംഭിച്ചു. താക്കറെക്ക് മുന്നില്‍ അദ്ദേഹം കരഞ്ഞു. എന്നാല്‍ കൃത്യം ഒരു മാസത്തെ വ്യത്യാസത്തില്‍ അദ്ദേഹം പാര്‍ട്ടിയിയില്‍ കലഹം തുടങ്ങി. ഇതുപക്ഷേ വിപ്ലവമല്ല മറിച്ച് വിഭജനമാണ്. ഉദ്ധവ് താക്കറെയുടെ രോഗത്തേയും നിസ്സഹായതയേയും ഷിന്‍ഡേ മുതലെടുത്തുവെന്നും ആദിത്യ താക്കറെ ആരോപിച്ചു.

  • On May 20, CM Uddhav Thackeray called Eknath Shinde & asked him to become CM, if he wanted to become so, but at that time, he did drama & started weeping. Just a month after, he broke into rebellion: Maharashtra minister & Shiv Sena leader Aaditya Thackeray pic.twitter.com/QXwkcK27xy

    — ANI (@ANI) June 26, 2022 " class="align-text-top noRightClick twitterSection" data=" ">

Also Read: 'വഞ്ചകരെ പാർട്ടിക്ക് വേണ്ട'; തെരഞ്ഞെടുപ്പിനെ നേരിടാൻ ഷിൻഡെയെ വെല്ലുവിളിച്ച് ആദിത്യ താക്കറെ

വഞ്ചകരെ ഇനി പാര്‍ട്ടിക്ക് വേണ്ടെന്ന് മഹാരാഷ്‌ട്ര ടൂറിസം മന്ത്രിയായ ആദിത്യ താക്കറെ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്കും തിരികെ വരാൻ താത്പര്യപ്പെടുന്നവര്‍ക്കുമായി ശിവസേനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരും ഞങ്ങളും തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഏക്‌നാഥ് ഷിൻഡെയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു.

  • But they (Shinde faction) aren't capable of doing so, this isn't rebellion, this is separatism. They took undue advantage of CM Uddhav Thackeray's ill-health to do all of this: Maharashtra minister & Shiv Sena leader Aaditya Thackeray pic.twitter.com/9tMtl5bLid

സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണിത്. വിമത എംഎൽഎമാർ ചെയ്‌ത വഞ്ചന ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.