ന്യൂഡല്‍ഹി : കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയില്‍. പാസ്പോര്‍ട്ട്, ഡ്രൈവിങ്ലൈസന്‍സ്, പാന്‍കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് കൊവിഡ് വാക്സിനേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്താലയം സുപ്രീംകോടതിയെ അറിയിച്ചത്.
കൊവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനായി അധാര്‍കാര്‍ഡ് കൊവിന്‍ ആപ്പില്‍ നിര്‍ബന്ധമാണെന്ന് കാട്ടി സിദ്ധാര്‍ഥ് ശങ്കര്‍ ശര്‍മ എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വിശദീകരണം. തിരിച്ചറിയല്‍ രേഖ ഒരുപക്ഷേ കൈവശമില്ലാത്ത ജയില്‍ തടവുകാര്‍, മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ALSO READ: സുരക്ഷ വീഴ്ച: ലുധിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം
തിരിച്ചറിയല്‍ രേഖകളില്ലാത്ത 87 ലക്ഷം ആളുകള്‍ക്ക് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ഹര്‍ജിക്കാരന് ഒരു സ്വകാര്യ ആശുപത്രി കൊവിഡ് വാക്‌സിന്‍ നിഷേധിച്ച വിഷയത്തില്‍ നടപടി സ്വീകരിച്ച് അതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്‍റെ വിശദീകരണത്തില്‍ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.