മധുരനഗർ (തെലങ്കാന): കഴിഞ്ഞ രണ്ടു വര്‍ഷമായി കാറില്‍ ജീവിക്കുന്ന യുവതിയെ മാറ്റി പാര്‍പ്പിക്കാന്‍ പൊലീസിന്‍റെ ശ്രമം. എസ്ആർ നഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള മധുരനഗർ മെയിൻ റോഡിൽ കേടായി ഉപേക്ഷിക്കപ്പെട്ട കാറിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. ഗുര്‍റാം അനിതയെന്ന 30കാരിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി വഴിയോരത്ത് കാറില്‍ ജീവിതം തള്ളി നീക്കുന്നത്.
വഴിയോരത്തെ കാറില്‍ യുവതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ് ആര്‍ നഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്ദൂത്ത് ഹോസ്റ്റലിലാണ് യുവതി താമസിച്ചിരുന്നതെന്നും വാടക കൊടുക്കാതയായപ്പോള്‍ മാനേജര്‍ അവിടെ നിന്നും യുവതിയെ ഇറക്കി വിടുകയുമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് യുവതി കാറില്‍ താമസം ആരംഭിക്കുന്നത്.
രണ്ടു വര്‍ഷമായിട്ട് നാട്ടുകാരാണ് യുവതിക്ക് ഭക്ഷണം നല്‍കുന്നത്. കാറില്‍ തങ്ങുന്നത് അപകടമാണെന്നും സ്റ്റേറ്റ് ഹോമിലേക്ക് മാറണമെന്നും പൊലീസ് പറഞ്ഞെങ്കിലും യുവതി വിസമ്മതിക്കുകയാണുണ്ടായത്. യുവതിക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കാര്‍ റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന് ട്രാഫിക് പൊലീസ് ഉടമയ്ക്ക് രണ്ട് വര്‍ഷം പിഴ ചുമത്തി.
also read: മാനുഷിക പരിഗണനയിൽ 55 വനിത തടവുകാരെ മോചിപ്പിക്കുമെന്ന് ആന്ധ്രാ സർക്കാർ