ബെംഗളൂരു: ബെംഗളൂരു മല്ലേശപാളയിലുള്ള ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. ഐഡിസി കമ്പനിയിൽ ബാക്ക്‌ഗ്രൗണ്ട് വെരിഫയറായി ജോലി ചെയ്യുന്ന വിനയ കുമാരിയാണ് (44) മരണപ്പെട്ടത്. ഇന്ന് (26 മാര്‍ച്ച് 2022) രാവിലെയാണ് സംഭവമുണ്ടായത്.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ യുവതിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ച വിനയകുമാരിയുടെ മൃതദേഹം സിവി രാമൻ നഗർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Also read: പൊലീസുമായി ഏറ്റുമുട്ടല്‍; ജാർഖണ്ഡില്‍ 3 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു