ഈറോഡ്: പൂജയുടെ ഭാഗമായി പാമ്പിന് മുന്നില്‍ നാക്ക് നീട്ടിയതിനെ തുടര്‍ന്ന് 52 വയസുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍റെ നാവില്‍ പാമ്പ് കടിയേറ്റു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയ്‌ക്ക് വിധേയമാക്കിയിരുന്നു. രോഗിയുടെ വിവരങ്ങള്‍ നല്‍കുകയില്ല എന്നാല്‍ ചികിത്സയുടെ വിശദ വിവരങ്ങള്‍ നല്‍കാമെന്ന് ഡോ. സെന്തില്‍കുമാര്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരാളുടെ നാവിന് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇയാളുടെ അവസ്ഥ കണ്ട് ഞെട്ടിയ ഡോക്‌ടര്‍മാര്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചവരോട് വിവരങ്ങള്‍ അന്വേഷിച്ചു. നാവില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് നാവ് മുറിച്ചുമാറ്റുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ഏറ്റവുമധികം രക്തയോട്ടം സാധ്യമാകുന്നത് നാവിനാണ്. അതിനാല്‍ തന്നെ രക്തക്കുഴലുകളില്‍ നിന്ന് ധാരാളം രക്തം ഒഴുകാന്‍ തുടങ്ങിയിരുന്നു. കൂടാതെ പാമ്പിന്‍റെ വിഷവും ശരീരത്ത് പടരാന്‍ തുടങ്ങിയിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിയെ എങ്ങനെ രക്ഷിച്ചുവെന്നാണ് ഡോക്‌ടര്‍ സെന്തില്‍ കുമാര്‍ പറയുന്നത്.
നാവില്‍ നിന്ന് ധാരാളം രക്തം പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് രോഗി ശ്വാസ തടസം നേരിട്ടതിനാല്‍ കൃത്രിമ ശ്വാസം തുടക്കത്തില്‍ തന്നെ നല്‍കിയിരുന്നു. അതിനോടൊപ്പം തന്നെ വിഷസംഹാരി നല്‍കുകയും നാവ് കൂട്ടിയോജിപ്പിക്കാന്‍ ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. ഏഴ് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്‌ടര്‍ പറഞ്ഞു.
പൂജ ചെയ്യുവാനിടയായ സാഹചര്യം ഇങ്ങനെ: ഒരിക്കല്‍ സ്വപ്‌നത്തില്‍ രോഗി പാമ്പിനെ കണ്ടിരുന്നുവെന്നും അത് കുടുംബാംഗങ്ങളോട് പറഞ്ഞതിനെ തുടര്‍ന്ന് ഒരു ജ്യോത്സ്യനെ ഇവര്‍ ചെന്നുകണ്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈറോഡ്, പാമ്പിനെ ആരാധിക്കുന്ന ഒരു പൂജാരിയെ ചെന്ന് കാണാന്‍ ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവര്‍ അപ്രകാരം ചെയ്‌തിരുന്നു. സ്വപ്‌നത്തില്‍ പാമ്പ് കാണിച്ച സൂചനകള്‍ എന്തെല്ലാമെന്ന് ചോദിച്ചറിഞ്ഞ പൂജാരി അണലിവര്‍ഗത്തില്‍പെട്ട പാമ്പിനെയാണ് ഇയാള്‍ സ്വപ്‌നത്തില്‍ കണ്ടതെന്ന നിഗമനത്തിലെത്തി.
ഇതേ വര്‍ഗത്തില്‍പെട്ട പാമ്പിനോട് പ്രാര്‍ഥിച്ചാല്‍ മാത്രമെ സമാധാനം ലഭിക്കുകയുള്ളുവെന്നും പാപങ്ങള്‍ ക്ഷമിക്കുകയുള്ളുവെന്നും പൂജാരി പറഞ്ഞു. ഇതൊന്നും ചെയ്‌തില്ല എങ്കില്‍ പാമ്പ് കടിക്കുമെന്ന് പറഞ്ഞ് പൂജാരി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ പൂജ ചെയ്യണമെന്ന് പൂജാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭയപ്പെട്ട കുടുംബാംഗങ്ങള്‍ പൂജയ്‌ക്ക് സമ്മതിക്കുകയായിരുന്നു.
പൂജയ്‌ക്കായുള്ള ചെലവുകള്‍ നല്‍കിയ ശേഷം പറഞ്ഞുറപ്പിച്ച ദിവസം മാരക വിഷമുള്ള പാമ്പുമായി പൂജാരി എത്തി. മന്ത്രങ്ങളും പൂജകളും അവസാനിച്ച ശേഷം, തന്‍റെ നിര്‍ദേശ പ്രകാരം നീട്ടിയ നാവുമായി പാമ്പിന് മുമ്പില്‍ മൂന്ന് തവണ കുമ്പിടുവാനും പൂജാരി പറഞ്ഞു. മൂന്നാം തവണ കുമ്പിട്ടതിന് ശേഷം പാമ്പ് നാവില്‍ കടിക്കുകയായിരുന്നു.
സ്വപ്‌നത്തെക്കുറിച്ച് മാനസികാരോഗ്യ വിദഗ്‌ധ പറയുന്നത്: ഇത് കണ്ട പൂജാരി കത്തിയെടുത്ത് ഇയാളുടെ നാവ് മുറിക്കുകയായിരുന്നു. വിഷം പടരാതിരിക്കുവാനും ഇയാളെ രക്ഷിക്കുവാനും വേണ്ടിയാണ് ഇങ്ങനെ ചെയ്‌തതെന്ന് പൂജാരി പറഞ്ഞു. ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്‌ടര്‍ പറഞ്ഞു.
സ്വപ്‌നത്തില്‍ പാമ്പിനെ കണ്ടാല്‍ എന്താണ് പ്രശ്‌നമെന്നറിയാന്‍ കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്‌ധ പൂര്‍ണ ചന്ദ്രികയെ സമീപിച്ചു. ഉറങ്ങുന്നതിന് മുമ്പ് ഇയാള്‍ പാമ്പിനെ കുറിച്ച് ചിന്തിച്ചുകാണുമെന്നും അതിനാലാണ് സ്വപ്‌നം കാണുവാനിടയായതെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു. സ്വപ്‌നം കണ്ടു എന്നതിന്‍റെ പേരില്‍ പൂജ നടത്തുന്നത് അടിസ്ഥാനരഹിതമായ അന്ധവിശ്വാസമാണെന്ന് അവര്‍ വ്യക്തമാക്കി.