ജലൗൺ : രാജ്യത്തെ 95% ജനങ്ങളും പെട്രോൾ ഉപയോഗിക്കുന്നില്ലെന്നും അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് നാലുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതെന്നും ഉത്തര്‍പ്രദേശ് കായിക, യുവജന ക്ഷേമവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി. ഡൽഹിയിൽ വ്യാഴാഴ്ച പെട്രോളിനും ഡീസലിനും 35 പൈസ വർധിപ്പിച്ചതോടെ വില യഥാക്രമം 106.54 ഉം 95.27 രൂപയുമായിരുന്നു.
മുംബൈയില്‍ പെട്രോളിന് 112.44 രൂപയുമായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തെ പ്രതിരോധിച്ച് രംഗത്തെത്തുകയായിരുന്നു മന്ത്രി. നമ്മുടെ സമൂഹത്തിലെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല.
ALSO READ: നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി
ആളോഹരി വരുമാനവുമായി ഇന്ധനവില താരതമ്യം ചെയ്‌താല്‍ നിരക്ക് വളരെ കുറവാണെന്നും തിവാരി അവകാശപ്പെട്ടു. രാജ്യത്ത് നടക്കുന്ന കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തില്‍ 100 കോടി ഡോസുകള്‍ വിതരണം ചെയ്‌തതിന് എൻ.ഡി.എ സർക്കാരിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.