ETV Bharat / bharat

ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെടുത്തു

70 മൃതദേഹങ്ങൾ ബോട്ടുകളിൽ നിന്നും 16 മൃതദേഹങ്ങൾ മഹാരാഷ്ട്ര, മുംബൈ തീരങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്.

86 bodies recovered after two ships sank due to Cyclone Tauktae  ബാർജ് അപകടം: 86 മൃതദേഹങ്ങലും കണ്ടെടുത്തു  ബാർജ് അപകടം  ബാർജ്  ടൗട്ടെ  പി-305  ടഗ് ബോട്ട് വരപ്രദ  നാവികസേന  മുങ്ങൽ വിദഗ്‌ധർ
ബാർജ് അപകടം: 86 മൃതദേഹങ്ങലും കണ്ടെടുത്തു
author img

By

Published : May 25, 2021, 7:32 AM IST

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന പി-305 ബാർജ്, ടഗ് ബോട്ട് വരപ്രദ എന്നിവയിൽ നിന്നും 86 മൃതദേഹങ്ങളും കണ്ടെടുത്തു. 70 മൃതദേഹങ്ങൾ തകർന്ന ബോട്ടുകളിൽ നിന്നും എട്ട് മൃതദേഹങ്ങൾ റായ്‌ഗഡ് ജില്ലയിലെ തീരപ്രദേശത്ത് നിന്നും എട്ട് മൃതദേഹങ്ങൾ ഗുജറാത്തിലെ വൽസാദ് തീരത്ത് നിന്നുമാണ് കണ്ടെടുത്തത്. ഇതുവരെ 188 പേരെ രക്ഷപെടുത്തി.

48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനക്ക് വിധേയമാക്കി. തകർന്ന ബോട്ടുകളിൽ നാവികസേന മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.

Also Read: സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്; നിയമസഭയില്‍ വോട്ടെടുപ്പ് രാവിലെ ഒമ്പതിന്

തീരപ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ വൽസാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.