ജബല്‍പൂര്‍ (മധ്യപ്രദേശ്): എന്തെങ്കിലും നേടണമെന്ന തീവ്രമായ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ പ്രായമൊന്നിനും തടസമല്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശി ശാന്തി ഭായിയുടെ കാര്യത്തില്‍ ഇത് കൃത്യമാണ്. 81 വയസുണ്ടെങ്കിലും പ്രായത്തിന്‍റെ അവശതകളൊന്നും ശാന്തി ഭായിയെ ബാധിച്ചിട്ടില്ല. ഈ പ്രായത്തിലും 20-22 കിലോമീറ്റർ ദൂരമാണ് ശാന്തി ഭായി ദിവസവും സൈക്കിളില്‍ സഞ്ചരിക്കുന്നത്.
പ്രായം ഒരു തടസമേയല്ല
ശാന്തി ഭായിയുടെ ആരോഗ്യത്തിന്‍റെ രഹസ്യം സൈക്ലിങാണ്. ജബല്‍പൂരിലെ ഗദ എനന് സ്ഥലത്ത് ഒറ്റക്കാണ് താമസം. രണ്ട് പെണ്‍മക്കളാണ് ശാന്തി ഭായിക്ക്. ഇരുവരും വിവാഹിതരാണ്. ഔദ്യോഗിക വിദ്യാഭ്യാസം നേടാനായില്ല. എങ്കിലും വിദ്യാഭ്യാസമുള്ളവര്‍ ജോലിയില്‍ നിന്ന് റിട്ടര്‍ ചെയ്‌ത് ചടഞ്ഞു കൂടിയിരിക്കുമ്പോള്‍ ശാന്തി ഭായി ഈ പ്രായത്തിലും ചുറുചുറുക്കോടെ ഓടി നടക്കുന്നു. ഈ പ്രായത്തിലും ചെയ്യാത്ത പണികളില്ല.
ദിവസവും 9 മണിക്കൂര്‍ ജോലി
രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്ന് പുറപ്പെടും. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ വൈകീട്ട് അഞ്ച് മണിയാകും. വീട്ടുജോലികളില്‍ സഹായിക്കും. ജോലിക്കായി ദിവസവും 20-22 കിലോമീറ്ററാണ് സൈക്കിളില്‍ സഞ്ചരിക്കുന്നത്. സൈക്കിള്‍ ചവിട്ടി തളരുമ്പോള്‍ ക്ഷീണം മാറാന്‍ റോഡരികില്‍ വിശ്രമിക്കും.
കാഴ്‌ചശക്തിക്ക് ഒരു കുറവുമില്ല
മൊബൈല്‍ ഫോണ്‍ ജീവിതത്തിന്‍റെ ഭാഗമായതോടെ ഒട്ടുമിക്ക ആളുകള്‍ക്കും കാഴ്‌ച ശക്തി കുറഞ്ഞു. എന്നാല്‍ ഈ 81ാം വയസിലും ശാന്തി ഭായിക്ക് എല്ലാം തെളിഞ്ഞു കാണും. ഇതുവരെയും കണ്ണടയുടെ ആവശ്യം വേണ്ടിവന്നിട്ടില്ല.
സൈക്കിളിങിന്‍റെ പ്രാധാന്യം
സൈക്കിളിങ് എത്രത്തോളം ഒരാളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നതിന്‍റെ തെളിവാണ് ശാന്തി ഭായിയുടെ ജീവിതം. ശാരീരിക ക്ഷമത, ഉറക്കം, പേശീബലം എന്നിവ മെച്ചപ്പെടുത്താന്‍ സൈക്ലിങിലൂടെ സാധിക്കും. വിഷാദം, മാനസിക പിരിമുറുക്കം, ഉല്‍ക്കണ്ഠ തുടങ്ങിയവ കുറയ്ക്കാനും സൈക്ലിങ് ഉപകാരപ്രദമാണ്. ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സൈക്ലിങിലൂടെ കഴിയും.
Also read: കൗമാരക്കാരെ നിങ്ങള്‍ക്ക് ഉറക്കമില്ലേ... കാരണമിതാണ്, വിദഗ്ധര്‍ പറയുന്നത്...