ETV Bharat / bharat

അനധികൃത വില്‍പ്പന : 800 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു - പടക്കങ്ങൾ പിടികൂടി

ജില്ല കലക്‌ടറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡിലാണ് അനധികൃത വില്‍പ്പന വസ്‌തുക്കള്‍ പിടികൂടിയത്

firecrackers  Delhi's Sadar Bazaar  ജില്ല ഭരണകൂടം  സദർ ബസാര്‍  central district administration  firecrackers seized  പടക്കങ്ങൾ പിടികൂടി  പടക്കം
അനധികൃത വില്‍പ്പന; ഡല്‍ഹിയില്‍ 800 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു
author img

By

Published : Nov 3, 2021, 7:16 AM IST

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ സദർ ബസാറിൽ നിന്ന് 800 കിലോയിലധികംവരുന്ന പടക്കങ്ങൾ പിടികൂടി. അനധികൃതവില്‍പ്പന നടക്കുന്നുവെന്ന് ജില്ല ഭരണകൂടത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, ജില്ല കലക്‌ടര്‍ ആകൃതി സാഗറിന്‍റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡിലാണ് പടക്കങ്ങള്‍ പിടികൂടിയത്.

ജില്ല ഭരണകൂടം ചൊവ്വാഴ്ച വാര്‍ത്താകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. ദീപാവലി ആഘോഷങ്ങള്‍ക്കായി സാധനം വാങ്ങാനെത്തിയവരെന്ന് വ്യാപാരികളെ വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ഡല്‍ഹിയിലെ മഹാവീർ ബസാർ, തെലിവാര, സദർ ബസാർ എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് സംഘം റെയ്‌ഡ് നടത്തിയത്.

ALSO READ: ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ; 3 പേർ അറസ്റ്റിൽ

തുടര്‍ന്ന്, സദർ ബസാറിലെ കടയില്‍ സൂക്ഷിച്ച അനധികൃത പടക്കങ്ങള്‍ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. രണ്ട് മുറികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തവ പൊലീസിന് കൈമാറുകയും ഉചിതമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്‌തതായി ജില്ല ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.