മംഗളൂരു: അറിവ് നേടാൻ പ്രായം മാനദണ്ഡമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉഡുപ്പി സ്വദേശിയായ ഉഷ ചഡഗ. തന്‍റെ 75-ാം വയസിൽ പിഎച്ച്‌ഡി ബിരുദം സ്വന്തമാക്കിയാണ് ഉഷ നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. മംഗളൂരു സർവകലാശാലയിൽ നിന്നാണ് ഉഷ പിഎച്ച്‌ഡി നേടിയത്.

രണ്ട് പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയായ ഉഷ തിരുവനന്തപുരം സനാതന പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പലായിരുന്നു. വിരമിച്ച ശേഷം എസ്എംഎസ്‌പി സംസ്‌കൃത കോളജിൽ പരിശീലനത്തിനായി ഉഡുപ്പിയിലെത്തി. സംസ്‌കൃത വിദ്വത് പഠിച്ച ശേഷമാണ് പിഎച്ച്‌ഡി ചെയ്യാൻ തീരുമാനിച്ചത്.
ശേഷം 5 വർഷം കൊണ്ട് പൂർത്തിയാക്കുകയും ചെയ്‌തു. ഇന്ന് (ഏപ്രിൽ 23) നടന്ന മംഗളൂരു സർവ്വകലാശാലയുടെ 40-ാമത് ബിരുദദാന ചടങ്ങിൽ അവർക്ക് പിഎച്ച്‌ഡി ബിരുദം കൈമാറി.