ജയ്‌പൂർ : രാജസ്ഥാനിലെ ശാസ്‌ത്രി നഗറിൽ ഏഴ് വയസുകാരി പീഡനത്തിനിരയായി. 14 വയസുകാരനായ കളിക്കൂട്ടുകാരനാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിക്കായി പ്രത്യേക പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയൽവാസികളായ ഇരുവരും വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. നിലവിളികേട്ട രക്ഷിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്.
ALSO READ ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോകവെ വള്ളം മറിഞ്ഞു ; പൊലീസുകാരന്‍ മുങ്ങിമരിച്ചു
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു.