ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്ക്. രണ്ട് വീടുകൾ അപകടത്തിൽ തകർന്നിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സംഭവസ്ഥലത്ത് നിന്ന് 14 പേരെ രക്ഷപ്പെടുത്തിയെന്ന് എസ്.പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
ALSO READ: യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്