ലഖ്‌നൗ : ഉത്തർപ്രദേശിലെ സാംബൽ ജില്ലയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. പഞ്ചറായ ബസ് വഴിയരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസ് ഈ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ചപ്ര നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ എട്ടോളം പേർ സാംബൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സാംബൽ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.
also read: പെറുവില്‍ ബസ് മറിഞ്ഞ് 27 മരണം