ETV Bharat / bharat

69th National Film Awards Distribution : 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു - രാഷ്ട്രപതി ദ്രൗപദി മുർമു

69th National Film Awards : ഡൽഹി വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്‌തു

69th National Film Awards  69th National Film Awards Distribution  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു  69മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ  രാഷ്ട്രപതി ദ്രൗപദി മുർമു  ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്‌തു
69th National Film Awards Distribution
author img

By ETV Bharat Kerala Team

Published : Oct 17, 2023, 5:54 PM IST

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അവാർഡുകൾ കൈമാറിയത് (69th National Film Awards Distribution). കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ചടങ്ങിൽ പങ്കെടുത്തു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമ തിളക്കമാർന്ന നേട്ടമാണ് കൊയ്‌തത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

'ഹോം' എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. ഈ ചിത്രം തന്നെയാണ് മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍മാതാവ് വിജയ് ബാബുവും സംവിധായകന്‍ റോജിന്‍ തോമസും 'ഹോമി'ന് വേണ്ടി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

മലയാള സിനിമയായ 'നായാട്ടി'ന്‍റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച ഒറിജിനൽ തിരക്കഥയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം 'മേപ്പടിയാന്‍' എന്ന ചിത്രമൊരുക്കിയ വിഷ്‌ണു മോഹന്‍ ഏറ്റുവാങ്ങി. ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന് വേണ്ടി നിര്‍മാതാവ് മുകുന്ദന്‍ മഠത്തിപ്പറമ്പില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം 'ചവിട്ട്' എന്ന സിനിമയ്‌ക്കായി സോനു കെപി ഏറ്റുവാങ്ങിയപ്പോൾ മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം ഇതേ സിനിമയ്‌ക്ക് വേണ്ടി അരുണ്‍ അശോകും സ്വീകരിച്ചു. 'ഗംഗുഭായ് കത്തിയാവാഡി'യുടെ റീ റെക്കാഡിങ്ങിന് മലയാളിയായ സിനോയ് ജോസഫ് അവാർഡ് ഏറ്റുവാങ്ങി.

സമഗ്ര സംഭാവനയ്‌ക്കുള്ള 'ദാദാ സാഹിബ് ഫാല്‍ക്കെ' പുരസ്‌കാരം നടി വഹീദ റഹ്മാന് രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. 85-ാം വയസിലാണ് വഹീദ റഹ്മാന്‍റെ പുരസ്‌കാരനേട്ടം. ഏഴ് പതിറ്റാണ്ടോളം നീണ്ട അവരുടെ ശ്രദ്ധേയമായ ചലച്ചിത്ര യാത്രയ്‌ക്കാണ് പുരസ്‌കാരം. 'ഖാമോഷി, ഗൈഡ്, കഗാസ് കെ ഫൂൽ' തുടങ്ങിയ ചിത്രങ്ങളിലെ ഐതിഹാസിക പ്രകടനത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് വഹീദ റഹ്മാൻ. തെലുഗു ചിത്രമായ 'റോജുലു മറായി'യിലൂടെ സിനിമ ലോകത്തേക്ക് ചുവടുവച്ച വഹീദ പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു.

രാജ്യത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അല്ലു അർജുൻ, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. 'പുഷ്‌പ ദി റൈസി'ലെ അഭിനയത്തിനാണ് അല്ലു അർജുന്‍റെ പുരസ്‌കാര നേട്ടം. 'ഗംഗുഭായ് കത്തിയാവാഡി' എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും 'മിമി' എന്ന സിനിമയിലൂടെ കൃതി സനോണും പുരസ്‌കാരത്തിന് അർഹരായി.

മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് 'റോക്കട്രി ദി നമ്പി എഫക്‌ട്' എന്ന ചിത്രത്തിലൂടെ നടനും സംവിധായകനുമായ ആര്‍ മാധവന്‍ ഏറ്റുവാങ്ങി. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ 'ആര്‍ആര്‍ആറി'ന്‍റെ സംവിധായകന്‍ എസ്എസ് രാജമൗലിയും പുരസ്‌കാരം സ്വീകരിച്ചു. മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം ശ്രേയ ഘോഷാലും പശ്ചാത്തല സംഗീതം, സംഗീത സംവിധാനം എന്നിവയ്‌ക്കുള്ള അവാർഡുകൾ യഥാക്രമം എംഎം കീരവാണി, ദേവിശ്രീ പ്രസാദ് എന്നിവരും ഏറ്റുവാങ്ങി.

READ ALSO: 69th National Film Award Best Actor Allu Arjun ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടനായി അല്ലു അർജുൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.