ETV Bharat / bharat

ഒരാളുടെ പേരിൽ ഒരേ കമ്പനിയുടെ 658 സിം കാർഡുകൾ ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിശോധനയിലാണ് വ്യാജ രേഖകൾ ഉപയോഗിച്ച് ഒരാൾ തന്നെ നിരവധി സിമ്മുകൾ എടുത്തതായി കണ്ടെത്തിയത്

658 SIM cards for one person in Gunadala in Vijayawada  ഒരാളുടെ പേരിൽ 658 സിം കാർഡുകൾ  ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ  ഡിഒടി  സൂര്യരപേട്ട പൊലീസ്  സിം കാർഡ് തട്ടിപ്പ്  ഒരാളുടെ പേരിൽ ഒരേ കമ്പനിയുടെ 658 സിം കാർഡുകൾ
സിം കാർഡ്
author img

By

Published : Aug 9, 2023, 11:18 AM IST

Updated : Aug 9, 2023, 2:28 PM IST

അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയിൽ ഒരാളുടെ പേരിൽ 658 സിം കാർഡുകൾ. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാർഡുകളും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിം കാർഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൂൾകിറ്റ് ഉപയോഗിച്ച് ഫിൽട്ടർ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്‌ടിആർ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്നിഷൻ പവേർഡ് സൊല്യൂഷൻ ഫോർ ടെലികോം സിം സബ്‌സ്‌ക്രൈബർ വെരിഫിക്കേഷൻ) സോഫ്‌റ്റ്‌വെയർ സിം കാർഡ് തട്ടിപ്പ് കണ്ടെത്തുകയും ബന്ധപ്പെട്ട നമ്പറുകൾ തടയുകയും ചെയ്യുന്നു.

ഈ പരിശോധനയിലാണ് ഒറ്റ നെറ്റ്‌വർക്ക് കമ്പനിയുടെ തന്നെ 658 സിം കാർഡുകൾ ഒരേ വ്യക്‌തിക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത് കൂടാതെ അജിത്‌സിങ് നഗർ, വിസ്സന്നപേട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 150 സിം കാർഡുകൾ കൂടി വ്യാജ രേഖകൾ ഉപയോഗിച്ച് ഇത്തരത്തിൽ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം ഒരു ഫോട്ടോ ഉപയോഗിച്ച് എങ്ങനെ ഇത്രയും സിമ്മുകൾ ഒരാൾക്ക് എടുക്കാൻ സാധിച്ചു എന്നതിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ രേഖകളിലൂടെ സ്വന്തമാക്കിയ സിം കാർഡുകൾ തെറ്റായ പ്രവർത്തികൾക്ക് ഉപയോഗിച്ചാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.

ഈ സിമ്മുകൾ എവിടെ പോയെന്നോ, ആരാണ് ഉപയോഗിക്കുന്നതെന്നോ ഉള്ള വസ്‌തുതകൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്‌തമാക്കി. ഇത്തരത്തിൽ കൂടുതൽ സിമ്മുകൾ വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

സിം ബോക്‌സ് ഉപയോഗിച്ച് തട്ടിപ്പ് : കഴിഞ്ഞ വർഷം ഒഡിഷയിലെ മയൂർഭഞ്ചിൽ സിം ബോക്‌സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ജോണ്ടി എന്ന വിശാൽ ഖണ്ഡേൽവാൾ, തപസ് കുമാർ പാത്ര, നിഗം പാത്ര, സുധാൻസു ദാസ്, അജു പാത്ര, അജയ്‌ കുമാർ പാത്ര എന്നീ പ്രതികളാണ് പിടിയിലായത്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒഡിഷ ക്രൈം ബ്രാഞ്ച് ബെറ്റനാറ്റി, ബരിപാഡ എന്നീ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. സിം ബോക്‌സുകൾ ഉപയോഗിച്ച് ദിവസവും നൂറ് കണക്കിന് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, കെവൈസി തട്ടിപ്പുകളുമാണ് പ്രതികൾ നടത്തി വന്നിരുന്നത്.

നൂറിലധികം സിം കാർഡുകൾ ഒരുമിച്ച് ഇൻസേർട്ട് ചെയ്‌ത് ഒരേ സമയം കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്ന ഉപകരണമാണ് സിം ബോക്‌സുകൾ. അന്താരാഷ്‌ട്ര കോളുകൾ നിയന്ത്രിക്കാനും സിം ബോക്‌സുകൾ വഴി സാധിക്കും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് എടുക്കുന്ന സിമ്മുകളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

Last Updated : Aug 9, 2023, 2:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.