മുംബൈ: പാകിസ്ഥാനില്‍ ജയിലിലായിരുന്ന അറുപത്തഞ്ചുകാരി പതിനെട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍. ഹസീന ബീഗമാണ് ജയില്‍ മോചിതയായതിന് ശേഷം ചൊവ്വാഴ്‌ച സ്വദേശമായ ഔറംഗാബാദിലെത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിന്‍റെ ബന്ധുക്കളെ കാണാനായി പാകിസ്ഥാനിലെ ലാഹോറിലെത്തിയ ഹസീന ബീഗത്തിന് പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടതിനെ തുടര്‍ന്നാണ് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. ഔറംഗാബാദ് പൊലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിന് ശേഷമാണ് ഹസീന ബീഗം ഇന്ത്യയിലെത്തുന്നത്. അടുത്ത ബന്ധുക്കളും ഔറംഗാബാദ് പൊലീസും ചേര്‍ന്നാണ് ഹസീന ബീഗത്തെ സ്വീകരിച്ചത്.
നിരവധി പ്രയാസങ്ങള്‍ ഇക്കാലയളവില്‍ അനുഭവിക്കേണ്ടി വന്നിരുന്നെന്നും ഇന്ത്യയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നുവെന്നും ഹസീന ബീഗം പ്രതികരിച്ചു. സ്വര്‍ഗത്തിലെത്തിയ പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും പാകിസ്ഥാനില്‍ നിര്‍ബന്ധിതമായി ജയിലില്‍ അടക്കപ്പെടുകയായിരുന്നുവെന്നും ഹസീന ബീഗം കൂട്ടിച്ചേര്‍ത്തു. ഔറംഗാബാദ് പൊലീസിന് നന്ദി പറയാനും ഹസീന ബീഗവും ബന്ധുക്കളും മറന്നില്ല.
ഔറംഗാബാദിലെ റാഷിദ്‌പൂര സ്വദേശിയാണ് ഹസീന ബീഗം. യുപി സ്വദേശി ദില്‍ഷാദ് അഹമ്മദായിരുന്നു ഹസീന ബീഗത്തിന്‍റെ ഭര്‍ത്താവ്. വിഷയം പാക് കോടതിയിലെത്തിയപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ഹസീന ബീഗം കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് പാകിസ്ഥാന്‍ വിട്ടയച്ച ബീഗത്തെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്.