ഇന്‍ഡോര്‍ : സംസാര-കേള്‍വി വെല്ലുവിളി നേരിടുന്ന കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ കുറ്റകൃത്യത്തില്‍ മധ്യപ്രദേശില്‍ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്‍ഡോര്‍ ജില്ലയിലെ മഹോയിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ അറുപതുകാരനാണ്.
ഇരയായ പതിനാല് വയസുള്ള ദളിത് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് പറഞ്ഞു. അംഗനവാടിയിലെ ജീവനക്കാരി പെണ്‍കുട്ടിയെ അവശയായി കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ ആശ വര്‍ക്കറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അയല്‍ക്കാരായ ചേതന്‍(60) ശിവ(45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.