ദാവനേഗെരെ (കര്‍ണാടക): ദാവനേഗെരെ ജില്ലയിലെ മാലെബെന്നൂരിനടുത്തുള്ള കൊമരനഹള്ളി വനത്തിൽ ആറ് വയസുകാരി അകപ്പെട്ട് കിടന്നത് 24 മണിക്കൂർ. മാതാപിതാക്കള്‍ ചോളപാടത്തേക്ക് പോയപ്പോഴാണ് ആറ് വയസുകാരി കളിച്ച് കൊണ്ട് അഞ്ചുകിലോമീറ്ററോളം വനത്തിനുള്ളിലേക്ക് പോയത്. കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലാക്കിയ അമ്മയുടെ കരച്ചില്‍ കേട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാടിനുള്ളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
ആറ് വയസുകാരി 24 മണിക്കൂര്‍ കാടിനുള്ളില്‍ അകപ്പെട്ടു - കാടിനുള്ളില്‍ അകപ്പെട്ടു
മാതാപിതാക്കള്‍ ചോളപാടത്തേക്ക് പോയപ്പോഴാണ് ആറ് വയസുകാരി കളിച്ച് കൊണ്ട് അഞ്ചുകിലോമീറ്ററോളം വനത്തിനുള്ളിലേക്ക് പോയത്