ETV Bharat / bharat

ജീവൻ രക്ഷിക്കാൻ 16 കോടിയുടെ മരുന്ന്; ഒടുവില്‍ അവൾ മരണത്തിന് കീഴടങ്ങി - സ്പൈനൽ മസ്‌കുലർ അട്രോഫി മരുന്ന്

10,000ൽ ഒരു കുട്ടിക്ക് ബാധിക്കുന്ന സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗത്തിനുള്ള മരുന്ന് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. 16 കോടി രൂപ മുടക്കിയാണ് യുഎസിൽ നിന്നും മരുന്ന് രാജ്യത്തേക്ക് എത്തിക്കുന്നത്.

spinal muscular atrophy  spinal muscular atrophy medicine  spinal muscular atrophy medicine cost  സ്പൈനൽ മസ്‌കുലർ അട്രോഫി  സ്പൈനൽ മസ്‌കുലർ അട്രോഫി മരുന്ന്  സ്പൈനൽ മസ്‌കുലർ അട്രോഫി മരുന്ന് വില
മരണത്തിന് കീഴടങ്ങി പിഞ്ചുകുഞ്ഞ്
author img

By

Published : Jun 15, 2021, 4:07 PM IST

ജയ്‌പൂർ: സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് രാജസ്ഥാനിൽ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നൂർ ഫാത്തിമയാണ് മരണത്തിന് കീഴടങ്ങിയത്. 16 കോടി രൂപയോളം വിലവരുന്ന സോൾജെൻസ്‌മ എന്ന കുത്തിവയ്പ്പ് നൽകാൻ കഴിയാത്തതിനാലാണ് കുട്ടിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്.

Also Read: ബാലപീഡനം; ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

തലച്ചോറിലെയും സുഷുമ്‌ന നാഡികളിലെയും നാഡീകോശങ്ങളെ ക്രമേണ നശിപ്പിക്കുന്ന രോഗമാണ് സ്പൈനൽ മസ്‌കുലർ അട്രോഫി. ഈ രോഗം ബാധിക്കുന്നതിലൂടെ സംസാരിക്കുന്നതിനും, നടക്കുന്നതിനും, ശ്വസിക്കുന്നതിനുമടക്കം കഴിയാതെ വരും. ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാത്തതിനാലാണ് കുട്ടി മരിക്കാനിടയായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും ചില സാമൂഹിക സംഘടനകൾ നൂർ ഫാത്തിമയെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നു. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണമെന്ന് നൂർ ഫാത്തിമയുടെ അമ്മാവൻ ഇനയാത് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇടിവി ഭാരത് റിപ്പോർട്ടിനിടെ അഭ്യർഥിച്ചിരുന്നു.

Also Read: ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു

ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നായ സോൾജെൻസ്‌മ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. 16 കോടി രൂപ ചെലവിൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എസ്‌എം‌എൻ‌1 ജീനിന്‍റെ തകരാറുമൂലം ഉണ്ടാകുന്ന ഒരു ന്യൂറോ മസ്‌കുലർ രോഗമാണ് സ്പൈനൽ മസ്‌കുലർ അട്രോഫി. രോഗം ബാധിച്ച കുട്ടികൾ തുടക്കത്തിൽ കാലുകൾക്ക് ബലഹീനത കാണിക്കുകയും പിന്നീട് ശ്വസന ബുദ്ധിമുട്ടും വിഴുങ്ങാനുള്ള ബുദ്ധിമുട്ടുമടക്കം ഉണ്ടാവുകയും ചെയ്യുന്നു.

Also Read: ലോക്ക്ഡൗൺ ഇളവ്; തമിഴ്‌നാട്ടിൽ ഒറ്റ ദിവസം വിറ്റഴിച്ചത് 164 കോടി രൂപയുടെ മദ്യം

10,000ൽ ഒരു കുട്ടിക്കാണ് സാധാരണ ഈ രോഗം പിടിപെടാറുള്ളത്. നിലവിൽ രാജ്യത്ത് എണ്ണൂറിലധികം കുട്ടികൾ ഈ രോഗത്തോട് മല്ലടിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. ഭൂരിപക്ഷം കുട്ടികളും രണ്ട് വയസ് തികയുന്നതിന് മുൻപ് മരണപ്പെടാറുണ്ട് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.