ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 528 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 72,160 ആയി ഉയര്‍ന്നു. ഡെറാഡൂൺ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 192 കേസുകൾ. ഹരിദ്വാർ 83, ഉദം സിംഗ് നഗർ 69, പിത്തോറഗഡ് 49, നൈനിറ്റാൾ 37, പൗരി 24, അൽമോറ 20, ചമോലി 20, ഉത്തർകാഷി 11, ബാഗേശ്വർ ഏഴ്, തെഹ്‌റി ആറ്, രുദ്രപ്രയാഗ് അഞ്ച്, ചമ്പാവത്ത് അഞ്ച് എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, 11 കോവിഡ് രോഗികൾ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,180 ആയി.