ഹൈദരാബാദ്: തെലങ്കാനയിൽ നിന്ന് 50 കുപ്പി കൊവിഷീൽഡ് വാക്‌സിൻ കാണാതായി. രംഗറെഡ്ഡി കൊണ്ടപൂർ ഏരിയ ആശുപത്രിയിൽ നിന്നാണ് കൊവിഷീൽഡ് വാക്‌സിൻ കാണാതായത്. വ്യാഴാഴ്‌ചയാണ് കൊവിഷീൽഡ് വാക്‌സിൻ കാണാതായത് മനസിലാക്കിയതെന്നും വാക്‌സിൻ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്നും മെഡിക്കൽ ഹെൽത്ത് ഡയറക്‌ടർ സ്വരാജ്യ ലക്ഷ്‌മി പറഞ്ഞു.
സംഭവത്തിൽ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്നതിനെ തുടർന്ന് ഒരാഴ്‌ചയായി വാക്‌സിനേഷൻ ഡ്രൈവ് നിർത്തിവച്ചിരിക്കുകയാണ്.
ALSO READ: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഹൈദരാബാദിലെ റമദാന്‍ വിപണിയില്‍ ജനക്കൂട്ടം