ETV Bharat / bharat

ഗുജറാത്തിൽ ചൈനീസ് ആപ്പിലൂടെ 50 കോടിയുടെ തട്ടിപ്പ് - Chinese application fraud

വ്യത്യസ്‌ത ചൈനീസ് ആപ്ലിക്കേഷനുകളിലൂടെ നിക്ഷേപകരിൽ നിന്ന് 50 കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

ചൈനീസ് ആപ്ലിക്കേഷനിലൂടെ 50 കോടിയുടെ തട്ടിപ്പ്  50 കോടിയുടെ തട്ടിപ്പ്  ചൈനീസ് ആപ്ലിക്കേഷനിലൂടെ തട്ടിപ്പ്  ചൈനീസ് ആപ്ലിക്കേഷനിലൂടെ തട്ടിപ്പ്  ഗുജറാത്തിലെ തട്ടിപ്പ്  50 crore scam exposed  50 crore scam exposed news  Chinese application fraud  50 crore scam exposed through Chinese application
ഗുജറാത്തിൽ ചൈനീസ് ആപ്ലിക്കേഷനിലൂടെ 50 കോടിയുടെ തട്ടിപ്പ്
author img

By

Published : Aug 4, 2021, 9:42 PM IST

ഗാന്ധിനഗർ: ചൈനീസ് ആപ്പിലൂടെ 50 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ചൈനീസ് ആപ്പ് ഉപയോഗപ്പെടുത്തി നിരവധി പേരിൽ നിന്നാണ് ഈ രീതിയിൽ പണം തട്ടിപ്പ് നടത്തിയത്. ഇതിലൂടെ 28,000 പേർക്ക് പണം നഷ്‌ടപ്പെട്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യത്യസ്‌ത ചൈനീസ് ആപ്പുകളില്‍ ഉപഭോക്താക്കൾ നിക്ഷേപം നടത്തി പണം സമ്പാദിക്കുന്ന സംഘത്തിന്‍റെ പ്രവർത്തനങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നത്

യുട്യൂബ് ചാനലിലൂടെയും ടെലഗ്രാമിലൂടെയും ഉപഭോക്താക്കൾക്ക് സംഘം ലിങ്കുകൾ സന്ദേശമായി അയക്കും. ലിങ്ക് ഓപ്പൺ ആക്കുന്ന ഉപഭോക്താവ് തുടർന്ന് നിക്ഷേപം നടത്താൻ നിർബന്ധിതരാകുന്നു. തുടർന്ന് നിക്ഷേപം നടത്തുന്ന ഉപഭോക്താവിന് ആപ്പുകളില്‍ നിക്ഷേപിക്കുന്ന തുക വാലറ്റിൽ കാണിക്കുന്നു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചാൽ സാങ്കേതിക പ്രശ്‌നമാണെന്ന് കാണിക്കുകയും തുടർന്ന് ആപ്പ് പ്രവർത്തനം നിർത്തുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ള കേസുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഏഴോളം പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ചൈനയിലുള്ള ഇന്ത്യൻ പൗരനാണ് നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇയാൾ ആളുകളെ കണ്ടെത്തുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ALSO READ: ETV BHARAT EXCLUSIVE; പണം വിഴുങ്ങുന്ന എടിഎം, കൊയിലാണ്ടി എടിഎമ്മില്‍ വൻ തട്ടിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.