പട്‌ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഗന്ധക് നദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ കാണാതാവുകയും ചെയ്തു. തിങ്കളാഴ്‌ചയാണ് സംഭവം. ആകാശ് കുമാർ (13), പവൻ കുമാർ (10), ബ്രജേഷ് ഗുപ്ത, പുഷ്‌പ ദേവി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുചൈക്കോട്ടിൽ നിന്ന് ഒരു മേള കാണാൻ രാംജീതയിലേക്കുള്ള യാത്രയിലാണ് പത്ത് പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ടത്. നദിയിൽ ശക്തമായ ഒഴുക്കും കാറ്റും ഉണ്ടായിരുന്നു. ഒഴുക്കിൽ പെട്ട ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടൻ രക്ഷാ പ്രവർത്തനം ആരംഭിച്ചു, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉപേന്ദ്ര പാൽ സിങ് പാൽ പറഞ്ഞു.
ALSO READ: ഇന്ധന എക്സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
അതേസമയം തിങ്കളാഴ്‌ച ബിഹാറിലെ മുസാഫർപൂറിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാദൽ കുമാർ, അവിനാഷ് കുമാർ, വിഷ്ണു കുമാർ എന്നീ കുട്ടികൾക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരുടെ നില ഗുരുതരമാണ്. വൈദ്യതലൈൻ പൊട്ടിവീണതറിയാതെ ഇവർ അതിൽ ചവിട്ടുകയായിരുന്നു.