ETV Bharat / bharat

റാമോജി ഫിലിം സിറ്റിയില്‍ ഉത്സവാഘോഷ ദിനരാത്രങ്ങളുടെ വിന്‍റര്‍ ഫെസ്റ്റ് - ramoji film city winter fest

2021 ഡിസംബര്‍ 17ന് ആരംഭിച്ച് 2022 ജനുവരി 30ന് വിന്‍റര്‍ ഫെസ്റ്റ് സമാപിക്കും

റാമോജി വിന്‍റര്‍ ഫെസ്റ്റ്  45 days long winter fest at ramoji film city  ramoji film city winter fest  റാമോജി ഫിലിം സിറ്റി വിന്‍റര്‍ ഫെസ്റ്റ്
റാമോജി ഫിലിം സിറ്റിയില്‍ ഉത്സവാഘോഷ ദിനരാത്രങ്ങളുടെ വിന്‍റര്‍ ഫെസ്റ്റ്
author img

By

Published : Dec 13, 2021, 2:25 PM IST

ഹൈദരാബാദ് : 45 നാള്‍ നീണ്ട വിന്‍റര്‍ ഫെസ്റ്റിന് ഒരുങ്ങി റാമോജി ഫിലിം സിറ്റി. 2021 ഡിസംബര്‍ 17 മുതല്‍ 2022 ജനുവരി 30 വരെയാണ് വിന്‍റര്‍ ഫെസ്റ്റ്. ലൈവ് ഷോകള്‍, ഗെയിമുകള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള റൈഡുകള്‍ തുടങ്ങിയവ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. ബേര്‍ഡ് പാര്‍ക്ക്, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, അതിശയിപ്പിക്കുന്ന ബാഹുബലി സെറ്റ് തുടങ്ങിയവ നേരിട്ട് കാണാനും ഫെസ്റ്റില്‍ അവസരമുണ്ട്.

Also read: സഞ്ചാരികളെ വരവേറ്റ് റാമോജി ഫിലിം സിറ്റി; കാഴ്ചയുടെ പുതുവസന്തം

അസുലഭമായ വിനോദത്തിന്‍റെ അത്യാകര്‍ഷക കാര്‍ണിവലാണ് റാമോജി ഫിലിം സിറ്റിയില്‍ ഒരുക്കുന്നത്. വൈകുന്നേരങ്ങളില്‍ ആഘോഷങ്ങളുടെ മാസ്‌മരിക ലോകം അനുഭവിപ്പിക്കാന്‍ ഡാന്‍സിങ് ട്രൂപ്പുകള്‍, സ്റ്റില്‍റ്റ് വാക്കേഴ്‌സ്, ഇന്ദ്രജാലക്കാര്‍, ജോക്കര്‍മാര്‍ എന്നിവര്‍ അണിനിരക്കും. പൂന്തോട്ടങ്ങളില്‍ വര്‍ണരാജികള്‍ വരച്ചിടുന്ന പ്രകാശ സന്നിവേശത്തിനൊപ്പം സംഗീതവും ചേരുമ്പോള്‍ അവിസ്‌മരണീയ അനുഭൂതിയിലേക്കാണ് കാഴ്‌ചക്കാരെത്തുക.

ഡിസംബര്‍ 31ന് രാത്രി പുതുവര്‍ഷാഘോഷ വേളയില്‍ എക്‌സ്ക്ലുസീവ് പാര്‍ട്ടികളും ഒരുക്കുന്നു. ഏത് ബജറ്റിനും അനുയോജ്യമായ സ്റ്റേ പാക്കേജുകളും വിന്‍റര്‍ ഫെസ്‌റ്റില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 120 2999, www.ramojifilmcity.com

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.