ETV Bharat / bharat

ഇന്ത്യയിൽ 45 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ - Covid vaccine

18-44 വയസ് പ്രായമുള്ളവർക്ക് 20,54,874 വാക്‌സിനുകൾ ആദ്യ ഡോസായും 3,00,099 വാക്സിനുകൾ രണ്ടാം ഡോസായും നൽകിയതായി മന്ത്രാലയം അറിയിച്ചു

ഇന്ത്യയിൽ 45 കോടി വാക്സിൻ  കേന്ദ്രസർക്കാർ  Over 45 crore Covid vaccine  45 crore Covid vaccine doses administered in India  Covid vaccine  45 crore Covid vaccine doses
ഇന്ത്യയിൽ 45 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ
author img

By

Published : Jul 29, 2021, 10:30 AM IST

ന്യൂഡൽഹി: രാജ്യത്ത് 45 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രസർക്കാർ. 18-44 വയസ് വരെയുള്ളവർക്ക് 15.38 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച്ച (ജൂലൈ 28) മാത്രം 40 ലക്ഷം വാക്സിൻ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

18-44 വയസ് പ്രായമുള്ളവർക്ക് 20,54,874 വാക്‌സിനുകൾ ആദ്യ ഡോസായും 3,00,099 വാക്സിനുകൾ രണ്ടാം ഡോസായും നൽകിയതായി മന്ത്രാലയം അറിയിച്ചു. മൊത്തം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 18-44 വയസിനിടയിലുള്ള 14,66,22,393 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.

also read:ഒളിമ്പിക് ഹോക്കിയില്‍ മിന്നും ജയവുമായി ഇന്ത്യ ക്വാര്‍ട്ടറില്‍

വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതിനുശേഷം 71,92,485 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ 18-44 പ്രായപരിധിയിലുള്ള ആളുകൾക്ക് ഒരു കോടിയിലധികം വാക്സിൻ നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.