മുംബൈ: നിർമാണം നടന്നു കൊണ്ടിരിക്കുന്ന പാലത്തിനടിയിലെ കുഴിയിൽ കാർ വീണ് കാർ യാത്രക്കാരായ നാല് പേർ മരിച്ചു. ഹിംഗോളി ജില്ലയിലെ സെൻഗാവിലാണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നേരിട്ടു കണ്ട ബൈക്ക് യാത്രികൻ നാട്ടുകാരുമായി ചേർന്ന് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ലോക്ക്ഡൗൺ : ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരാന്‍ സാധ്യത
സെൻഗാവ് മുതൽ ജിന്‍റൂർ വരെയുള്ള പാതയിലൂടെയുള്ള യാത്ര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുഷ്കരമാക്കുകയാണ്. ദിവസങ്ങളായി സെൻഗാവിനടുത്തുള്ള പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികാരികൾ ഈ പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. അധികാരികളുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.