ഹൈദരാബാദ്: തെലങ്കാനയിൽ ദുർഗ ദേവി വിഗ്രഹം നിമജ്ജനം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ട്രാക്‌ടർ അപകടത്തിൽപെട്ട് നാല് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഖമ്മം ജില്ലയിലെ മുടിഗോണ്ട മേഖലയിലെ അയ്യാഗരിപള്ളിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രാക്‌ടർ മറിയുകയായിരുന്നു.
രണ്ട് ട്രാക്‌ടറുകളിലായാണ് ആളുകൾ നിമജ്ജനത്തിനായി വിഗ്രഹം കൊണ്ടുപോയത്. ആളുകൾ കയറിയ ട്രാക്‌ടറാണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ തുടരും; രക്ഷാപ്രവർത്തനം ഊർജ്ജിതം