ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ജനങ്ങളുടെ കൈകളിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ. കൊവിഡിനെതിരായി ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ ഇത് തടയാൻ കഴിയും. ഭൂരിഭാഗം ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ കൊവിഡ് വാക്സിനേഷൻ നയത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് 85 ലക്ഷം വാക്സിനേഷൻ ഡോസുകൾ വിതരണം ചെയ്ത പശ്ചാത്തലത്തിലാണ് വി.കെ പോളിന്‍റെ പ്രതികരണം.
ആഭ്യന്തരമായി ഉത്പാദിപ്പിച്ച 75 ശതമാനം വാക്സിനുകളും കേന്ദ്രം വാങ്ങുന്നു. 18 വയസ്സിനു മുകളിലുള്ള ജനങ്ങള്‍ക്ക് സൗജന്യമായി ഇവ വിതരണം ചെയ്യുന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ വലിയ തോതിൽ വാക്സിനേഷൻ നടത്താന്‍ രാജ്യത്തിനു കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആസൂത്രണവും ഏകോപനവും ഒരുപോലെ ഏറ്റെടുത്തതോടെയാണ് ഇതെല്ലാം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ