ETV Bharat / bharat

ചെലവ് 350 കോടി ; ഇന്ത്യയിലെ ഏറ്റവും വലിയ ടണൽ അക്വേറിയം ഹൈദരാബാദില്‍ ഒരുങ്ങും

author img

By

Published : May 14, 2023, 10:20 AM IST

ടണൽ അക്വേറിയത്തിനായി ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (എച്ച്എംഡിഎ) വെള്ളിയാഴ്ച ആഗോള ടെൻഡര്‍ ക്ഷണിച്ചു

350 കോടി ഇന്ത്യയിലെ ഏറ്റവും വലിയ ടണൽ അക്വേറിയം  Another jewel in the glory of Hyderabad  350 crore decision to set up the aquarium  മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി  ഹൈദരാബാദിൽ പുതിയ അക്വേറിയം
ഇന്ത്യയിലെ ഏറ്റവും വലിയ ടണൽ അക്വേറിയം

ഹൈദരാബാദ് : രാജ്യത്തെ ഏറ്റവും വലിയ ടണൽ അക്വേറിയം നിർമിക്കാൻ തെലങ്കാന സർക്കാർ. ഹൈദരാബാദ് നഗരത്തിലാവും ടണൽ നിർമിക്കുക. സർക്കാർ - സ്വകാര്യ പങ്കാളിത്തത്തോടെ 350 കോടി രൂപ ചെലവിലാണ് ഇത് സാക്ഷാത്കരിക്കുക. ടണൽ അക്വേറിയത്തിനായി ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (എച്ച്എംഡിഎ) വെള്ളിയാഴ്ച ആഗോള ടെൻഡര്‍ ക്ഷണിച്ചു.

ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) അടിസ്ഥാനത്തിൽ 30 വർഷത്തേക്ക് ബിഡ് നേടിയ കമ്പനിക്ക് പ്രൊജക്റ്റ് കൈമാറും. ഹിമായത്‌സാഗറിനടുത്ത് കോട്വാൾഗുഡയിൽ 150 ഏക്കറിൽ എച്ച്എംഡിഎയുടെ നേതൃത്വത്തിൽ ഒരു പാർക്ക് വികസിപ്പിക്കുന്നതായി ഔദ്യോഗിക വിവരങ്ങൾ വന്നിരുന്നു. ഇതിലാവും അഞ്ചേക്കറിൽ കൂറ്റൻ ടണൽ അക്വേറിയം ഒരുക്കുക. നിലവിൽ ചെന്നൈ മറൈൻ പാർക്കിലും അഹമ്മദാബാദിലെ സയൻസ് സിറ്റിയിലും ഇത്തരത്തിലുള്ള അക്വേറിയങ്ങൾ ഉണ്ട്.

ഈ മേഖലകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അവരുടേതിൽ നിന്ന് വ്യത്യസ്‌തമായ ലോകോത്തര നിലവാരത്തിലാകും കോട്വാൾഗുഡയിൽ ടണൽ അക്വേറിയം ഒരുക്കുക. ഈ മാസം അവസാനത്തോടെ ടെൻഡർ സമർപ്പിക്കാനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ ലഭിച്ച കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അക്വേറിയത്തിന്‍റെ പ്രത്യേകതകൾ

1. 180 ഡിഗ്രി കോണിൽ 100 മീറ്റർ നീളവും 3.5 അടി വീതിയുമുള്ള വിവിധ തരം തുരങ്കങ്ങള്‍ ഒരുക്കും. ഇവയ്ക്കുള്ളിൽ കയറുന്ന വിനോദസഞ്ചാരികൾക്ക് തങ്ങൾ കടലിന്‍റെ ആഴങ്ങളിലേക്ക് പോയതായി അനുഭവപ്പെടും.

2. കടലിൽ നിന്നും നദികളിൽ നിന്നും കൊണ്ടുവരുന്ന വെള്ളം നിറയ്ക്കാൻ മൂവായിരം ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. ആയിരക്കണക്കിന് സമുദ്രജീവികൾ ഈ ടാങ്കിലാണ് ഉണ്ടാവുക. സ്രാവുകൾക്കും ഡോൾഫിനുകൾക്കും പ്രത്യേക ക്രമീകരണങ്ങളുണ്ട്.

3. റെസ്റ്ററന്‍റ്, ഡോം തിയേറ്റർ, 7 ഡി, വിആർ തിയേറ്ററുകൾ എന്നിവ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ അക്വേറിയത്തിനുള്ളിൽ ഉണ്ടാകും

4. ജന്മദിനങ്ങൾ, വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കായി പ്രത്യേക ഹാളുകൾ സജ്ജീകരിക്കും

5. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിക്കാൻ തടികൊണ്ടുള്ള കോട്ടേജുകൾ സമീപത്ത് നിർമിക്കും.

6. മലയോര മേഖലയായതിനാൽ ബംഗീ ജമ്പിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദ പരിപാടികളും ഉണ്ടാകും.

Also Read: ഏശാതെ ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' ; വോട്ടായത് കോണ്‍ഗ്രസ് അഴിച്ചുവിട്ട '40% കമ്മിഷന്‍ സര്‍ക്കാര്‍' പ്രചാരണം

എന്താണ് ടണൽ അക്വേറിയം : കടലിനടിയിലെ ജൈവ വൈവിധ്യം കാണികൾക്ക് നേരിട്ട് മനസിലാക്കാനും ആസ്വദിക്കാനുമായി നിർമിക്കപ്പെടുന്നവയാണ് അക്വേറിയങ്ങൾ. ഇവയിൽ നിന്ന് വ്യത്യസ്‌തമായി ഒരു അക്വേറിയത്തിന്‍റെ ഉള്ളിലൂടെ കടന്നുപോകുന്ന അണ്ടർവാട്ടർ ടണലാണ് ഇവ. സാധാരണയായി കട്ടിയുള്ള അക്രിലിക് ഗ്ലാസ് കൊണ്ടാണ് ഇവ നിർമിക്കുക. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ടണൽ അക്വേറിയങ്ങള്‍ ഉണ്ട്. വേറിട്ട അനുഭവമാണ് ഇവ സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.